എക്സ്-ഷോറൂം വില 5.29 ലക്ഷം രൂപ; കാവസാക്കി നിഞ്ച 500 ന്‍റെ പുതുക്കിയ പതിപ്പ് ഇന്ത്യയില്‍ പുറത്തിറക്കി

നിലവിലുള്ള മോട്ടോര്‍സൈക്കിളിനേക്കാള്‍ 5,000 രൂപ കൂടുതലാണ് ഇതിന്.

Apr 23, 2025 - 23:00
Apr 23, 2025 - 23:01
 0  12
എക്സ്-ഷോറൂം വില 5.29 ലക്ഷം രൂപ; കാവസാക്കി നിഞ്ച 500 ന്‍റെ പുതുക്കിയ പതിപ്പ് ഇന്ത്യയില്‍ പുറത്തിറക്കി

ജാപ്പനീസ് ഐക്കണിക്ക് ഇരുചക്ര വാഹന ബ്രാന്‍ഡായ കാവസാക്കി നിഞ്ച 500 ന്റെ പുതുക്കിയ പതിപ്പ് ഇന്ത്യയില്‍ പുറത്തിറക്കി. നിലവിലുള്ള മോട്ടോര്‍സൈക്കിളിനേക്കാള്‍ 5,000 രൂപ കൂടുതലാണ് ഇതിന്. 5.29 ലക്ഷം രൂപ എക്സ്-ഷോറൂം വിലയിലാണ് 2025 കാവസാക്കി നിഞ്ച 500 ഇന്ത്യയില്‍ കമ്പനി പുറത്തിറക്കിയിരിക്കുന്നത്. ബൈക്കിന് 451 സിസി, പാരലല്‍-ട്വിന്‍ എഞ്ചിന്‍ കരുത്തേകുന്നു.

ഈ എഞ്ചിന്‍ പരമാവധി 44.77 ബിഎച്പി കരുത്തും 42.6 എന്‍എം പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ പ്രാപ്തമാണ്. ബൈക്കിന്റെ എഞ്ചിന്‍ 6 സ്പീഡ് ഗിയര്‍ബോക്സുമായി ബന്ധിപ്പിച്ചിരിക്കുന്നു. ബോഡി വര്‍ക്കിന് കീഴില്‍ ഒരു സ്റ്റീല്‍ ട്രെല്ലിസ് ഫ്രെയിം ബൈക്കിലുണ്ട്. അതില്‍ ടെലിസ്‌കോപ്പിക് ഫോര്‍ക്കും പ്രീലോഡ് ക്രമീകരിക്കാവുന്ന മോണോഷോക്കും സജ്ജീകരിച്ചിരിക്കുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow