താമരശ്ശേരി ചുരത്തിൽ ബൈക്ക് കൊക്കയിലേക്ക് മറിഞ്ഞ് അപകടം

മലപ്പുറം മക്കരപ്പറമ്പ് സ്വദേശി ഫായിസാണ് അപകടത്തിൽപ്പെട്ടത്

Apr 23, 2025 - 23:12
Apr 23, 2025 - 23:25
 0  12
താമരശ്ശേരി ചുരത്തിൽ ബൈക്ക് കൊക്കയിലേക്ക് മറിഞ്ഞ് അപകടം

അടിവാരം: താമരശ്ശേരി ചുരം എട്ടാം വളവിൽ ബൈക്ക് കൊക്കയിലേക്ക് വീണ് അപകടം. മലപ്പുറം മക്കരപ്പറമ്പ് സ്വദേശി ഫായിസ് (32) ആണ് ഇന്ന് വൈകീട്ട് ആറുമണിയോടെ അപകടത്തിൽപ്പെട്ടത്.

കാറിൽ സുൽത്താൻ ബത്തേരിക്ക് സമീപം കാക്കവയലിൽ പോകുകയായിരുന്ന 6 അംഗ സംഘത്തിൽപ്പെട്ട ഫായിസ് മൂത്രമൊഴിക്കാനായി ഇറങ്ങി സംരക്ഷണ ഭിത്തിയിൽ കയറിയപ്പോൾ, കാൽ തെന്നി കൊക്കയിലേക്ക് വീഴുകയായിരുന്നു.

പോലീസും ഫയർഫോഴ്സും ചുരം സംരക്ഷണ സമിതി പ്രവർത്തകരും സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾ നടത്തി. തുടർന്ന് താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ എത്തിച്ച് യുവാവിന് പ്രാഥമിക ചികിത്സ നൽകിയ ശേഷം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
ഫായിസിന്റെ തലയ്ക്ക് സാരമായ പരിക്കുണ്ട്.

What's Your Reaction?

like

dislike

love

funny

angry

sad

wow