പൈനാപ്പിള്‍ കഴിക്കേണ്ട സമയം എപ്പോള്‍ ?
പൈനാപ്പിളിൽ വിറ്റാമിൻ B1, വിറ്റാമിൻ C, ഇരുമ്പിന്റെ അംശം തുടങ്ങിയ പോഷകങ്ങൾ ധാരാളമായി അടങ്ങിയിട്ടുണ്ട്

ഡയറ്റിൽ പഴങ്ങൾ ഉൾപ്പെടുത്തുന്നത് സുരക്ഷിതമാണെങ്കിലും, പൈനാപ്പിൾ പോലുള്ള ചില പഴങ്ങൾ കഴിക്കുന്ന സമയത്തെക്കുറിച്ച് ശ്രദ്ധിക്കേണ്ടതുണ്ട്. പൈനാപ്പിളിൽ വിറ്റാമിൻ B1, വിറ്റാമിൻ C, ഇരുമ്പിന്റെ അംശം തുടങ്ങിയ പോഷകങ്ങൾ ധാരാളമായി അടങ്ങിയിട്ടുണ്ട്.
ദിവസത്തിന്റെ ആദ്യ പകുതിയിലാണ് പൈനാപ്പിൾ കഴിക്കാൻ ഏറ്റവും ഉചിതമായ സമയം. പലരും ദഹനത്തിന് സഹായിക്കാനായി ആഹാരശേഷം പൈനാപ്പിൾ ശീലമാക്കാറുണ്ടെങ്കിലും, പൈനാപ്പിളിനൊപ്പം മറ്റ് ഭക്ഷണം ഉൾപ്പെടുത്താത്തതാണ് നല്ലതെന്നും ഗവേഷകർ അഭിപ്രായപ്പെടുന്നു.
എല്ലാവർക്കും പൈനാപ്പിൾ ഗുണകരമാകണമെന്നില്ല. പ്രമേഹരോഗികൾക്ക് പൈനാപ്പിൾ വിപരീതഫലം ഉണ്ടാക്കാൻ സാധ്യതയുണ്ടെന്ന് പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നു. പൈനാപ്പിളിന്റെ ഗ്ലൈസെമിക് സൂചിക (Glycemic Index) ഉയർന്നതായതിനാൽ പ്രമേഹരോഗികൾക്ക് ഇത് അത്ര ഉചിതമല്ല. എങ്കിലും, ഇതിൽ അടങ്ങിയിട്ടുള്ള മറ്റ് പോഷകങ്ങൾ ശരീരത്തിന് ആവശ്യമായതിനാൽ ചെറിയ അളവിൽ പൈനാപ്പിൾ കഴിക്കുന്നത് പ്രശ്നമില്ല. എന്നാൽ, പൈനാപ്പിൾ ജ്യൂസ് കുടിക്കുമ്പോൾ ഷുഗറിന്റെ അളവ് സാധാരണയിൽ നിന്നും അധികമാകും. അതിനാൽ ജ്യൂസ് രൂപത്തിൽ ഇത് ഒഴിവാക്കുന്നതാണ് ഉത്തമം.
What's Your Reaction?






