പെരുംജീരകം ഡയറ്റില്‍ ചേര്‍ക്കൂ, വൃക്കകളുടെ സംരക്ഷണത്തിന് ഉത്തമം
വൃക്കകളുടെ ആരോഗ്യത്തെ പ്രധാനമായും ബാധിക്കുന്ന ഒന്നാണ് വീക്കം
വൃക്കകളുടെ സംരക്ഷണത്തിന് ഏറ്റവും എളുപ്പത്തില്‍ ഡയറ്റില്‍ ചേര്‍ക്കാവുന്ന ഒന്നാണ് പെരുംജീരകം. ഭക്ഷണത്തിന്റെ രുചിയും മണവും മെച്ചപ്പെടുത്തുന്ന ഇവയ്ക്ക് ധാരാളം ആരോഗ്യഗുണങ്ങളുമുണ്ട്. പെരുംജീരകത്തില്‍ സ്വാഭാവിക ഡൈയൂററ്റിക് ശരീരത്തില്‍ ഒരു ഏജന്റായി പ്രവര്‍ത്തിക്കുന്നു. ഇത് ശരീരത്തിലെ അനാവശ്യ ദ്രാവകങ്ങളെയും വിഷവസ്തുക്കളെയും പുറന്തള്ളുകയും മൂത്രത്തിന്റെ ഉത്പാദനം വര്‍ധിപ്പിക്കുകയും ചെയ്യുന്നു.
വൃക്കകളുടെ ആരോഗ്യത്തെ പ്രധാനമായും ബാധിക്കുന്ന ഒന്നാണ് വീക്കം. തുടര്‍ച്ചയായുണ്ടാവുന്ന വീക്കം വൃക്കയുടെ തകരാറിന് കാരണമാകും. ഇത് പ്രമേഹം, രക്തസമ്മര്‍ദ്ദം തുടങ്ങിയ അസുഖങ്ങളെ വഷളാക്കും. ഇതിനെ തടയുന്ന അനിതോള്‍, ഫ്ലേവോനോയ്ഡുകള്‍ എന്നിവ പെരുംജീരകത്തില്‍ അടങ്ങിയിട്ടുണ്ട്. ഇവ വൃക്കയിലെ വീക്കം കുറയ്ക്കുകയും വീക്കം കുറയ്ക്കുകയും ചെയ്യുന്നു. പെരുംജീരകത്തില്‍ അടങ്ങിയ ആന്റി-ഓക്‌സിഡന്റുകള്‍ വൃക്കയുടെ ഓക്സിഡേറ്റീവ് നാശത്തെ കുറയ്ക്കുന്നു. മാത്രമല്ല, രക്തത്തിലെ പഞ്ചസാര, മോശം കൊളസ്ട്രോള്‍, ദോഷകരമായ ഓക്‌സിഡേറ്റീവ് സ്ട്രെസ് മാര്‍ക്കറുകള്‍ എന്നിവ കുറയ്ക്കുന്നതിലൂടെ വൃക്കകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതായി കണ്ടെത്തിയിട്ടുണ്ട്.
കൂടാതെ, ഭക്ഷണം കഴിച്ചശേഷം കുറച്ച് പെരുംജീരകം പൊടിച്ചത് കഴിക്കുന്നത് വയറിന് നല്ലതാണ്. ദഹനം മെച്ചപ്പെടുത്തുമെന്ന് മാത്രമല്ല വയറ് കമ്പിച്ചത് പോലുള്ള അസ്വസ്ഥതകളും നീക്കും. ശരീരത്തില്‍ നിന്ന് വിഷവസ്തുക്കളെ പുറന്തള്ളി ശരീരത്തിലെ മെറ്റബോളിസത്തെയും ദഹനപ്രക്രിയയെയും വേഗത്തിലാക്കാന്‍ പെരുംജീരകം സഹായിക്കും.
What's Your Reaction?

