ദുൽഖർ സൽമാൻ്റെ ഗാരിജിലേക്ക് പുതിയ അതിഥി: ലാൻഡ് റോവർ ഡിഫൻഡർ ഒക്ട എത്തി

കൊച്ചിയിലെ മുത്തൂറ്റ് ലാൻഡ് റോവർ ഡീലർഷിപ്പിൽ നിന്നാണ് താരം വാഹനം സ്വീകരിച്ചത്

Nov 8, 2025 - 22:21
Nov 8, 2025 - 22:21
 0
ദുൽഖർ സൽമാൻ്റെ ഗാരിജിലേക്ക് പുതിയ അതിഥി: ലാൻഡ് റോവർ ഡിഫൻഡർ ഒക്ട എത്തി

യുവതാരം ദുൽഖർ സൽമാൻ ആഡംബര വാഹനശേഖരത്തിലേക്ക് പുത്തൻ അതിഥിയെത്തി. ആരാധകരുടെ ഇഷ്ടവാഹനമായ ലാൻഡ് റോവർ ഡിഫൻഡർ ഒക്ട മോഡലാണ് താരം സ്വന്തമാക്കിയത്. ആകർഷകമായ പെട്ര കോപ്പർ നിറമാണ് ദുൽഖറിൻ്റെ വാഹനത്തിന്. ഈ ആഡംബര എസ്‌യുവിക്ക് ഏകദേശം 3.50 കോടി രൂപയാണ് (ഓൺറോഡ് വില) വില വരുന്നത്.

കൊച്ചിയിലെ മുത്തൂറ്റ് ലാൻഡ് റോവർ ഡീലർഷിപ്പിൽ നിന്നാണ് താരം വാഹനം സ്വീകരിച്ചത്. ലാൻഡ് റോവറിൻ്റെ വാഹനങ്ങളിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള മോഡലുകളിൽ ഒന്നാണ് 4x4 സംവിധാനത്തിൽ പ്രവർത്തിക്കുന്ന ഡിഫൻഡർ എസ്‌യുവി.

4.4 ലിറ്റർ ട്വിൻ ടർബോ മൈൽഡ് ഹൈബ്രിഡ് പെട്രോൾ എഞ്ചിനാണ് ഈ വാഹനത്തിന് കരുത്തേകുന്നത്. ഇത് 635 പി.എസ്. (PS) പവറും 800 എൻ.എം. (NM) ടോർക്കും ഉത്പാദിപ്പിക്കുന്നു. എട്ട് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സാണ് ട്രാൻസ്മിഷൻ കൈകാര്യം ചെയ്യുന്നത്. വെറും നാല് സെക്കൻഡിൽ 100 കിലോമീറ്റർ വേഗത കൈവരിക്കാൻ ഈ എസ്‌യുവിക്ക് സാധിക്കും. വാഹനത്തിന്റെ പരമാവധി വേഗത മണിക്കൂറിൽ 250 കിലോമീറ്ററാണ്.

What's Your Reaction?

like

dislike

love

funny

angry

sad

wow