ബാലചന്ദ്രമേനോനെ അപകീര്‍ത്തിപ്പെടുത്തിയ കേസ്; നടി മിനു മുനീര്‍ അറസ്റ്റില്‍

ഇൻഫോപാർക്ക് സൈബർ പോപൊലീസാണ് നടിയെ അറസ്റ്റ് ചെയ്‍തത്. പിന്നീട് ജാമ്യത്തില്‍ വിടുകയും ചെയ്‍തു

Jul 1, 2025 - 16:04
Jul 1, 2025 - 16:04
 0
ബാലചന്ദ്രമേനോനെ അപകീര്‍ത്തിപ്പെടുത്തിയ കേസ്; നടി മിനു മുനീര്‍ അറസ്റ്റില്‍

നടി സംവിധായകനും നടനുമായ ബാലചന്ദ്രമേനോനെ സമൂഹ മാധ്യമങ്ങളിൽ അപകീർത്തിപ്പെടുത്തിയ കേസില്‍ നടി മിനു മുനീര്‍ അറസ്റ്റില്‍. ഇൻഫോപാർക്ക് സൈബർ പോപൊലീസാണ് നടിയെ അറസ്റ്റ് ചെയ്‍തത്. പിന്നീട് ജാമ്യത്തില്‍ വിടുകയും ചെയ്‍തു.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിട്ട കാലയളവില്‍ നടി മിനു മുനീര്‍ ബാലചന്ദ്ര മേനോനെതിരെ ആരോപണം ഉന്നയിച്ചിരുന്നു. ദേ ഇങ്ങോട്ട് നോക്കിയേ എന്ന സിനിമയുടെ ഷൂട്ടിങിനിടെ ബാലചന്ദ്ര മേനോനില്‍ നിന്ന് ലൈംഗികാതിക്രമം നേരിടേണ്ടി വന്നിരുന്നെന്നായിരുന്നു ആരോപണം. ബാലചന്ദ്ര മേനോനെതിരെ നടി നല്‍കി ലൈംഗിക അതിക്രമ കേസിലെ നടപടികള്‍ കോടതി അവസാനിപ്പിച്ചിരുന്നു. നടൻമാരായ മുകേഷ്, ജയസൂര്യ എന്നിവര്‍ക്കെതിരെയും നടി മിനു മുനീര്‍ പരാതി നല്‍കിയിരുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow