പാകിസ്ഥാൻ മിസൈൽ അവശിഷ്ടങ്ങൾ പഞ്ചാബിൽ കണ്ടെത്തി

ജനങ്ങളോട് വീടിനുള്ളിൽ തന്നെ തുടരാൻ ഭരണകൂടം ആവശ്യപ്പെട്ടു

May 9, 2025 - 12:57
May 9, 2025 - 12:57
 0  13
പാകിസ്ഥാൻ മിസൈൽ അവശിഷ്ടങ്ങൾ പഞ്ചാബിൽ കണ്ടെത്തി
ഡൽഹി: പഞ്ചാബിലെ ഹോഷിയാർപൂരിൽ പാകിസ്ഥാൻ മിസൈലിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി. വിവരം ലഭിച്ചതിനെത്തുടർന്ന് പ്രാദേശിക പോലീസ് സ്ഥലത്തെത്തി.ഹോഷിയാർപൂരിയിൽ കുന്നിൻ പ്രദേശത്തുനിന്നാണ് മിസൈൽ ഭാഗങ്ങൾ കണ്ടെത്തിയത്.
 
മാത്രമല്ല ബട്ടിൻഡയിലെ ബീഡ് തലാബിന് സമീപം മിസൈൽ അവശിഷ്ടങ്ങൾ കണ്ടെത്തി, ഇവ നിർവീര്യമാക്കി കൊണ്ടിരിക്കുകയാണ്. ജനങ്ങളോട് വീടിനുള്ളിൽ തന്നെ തുടരാൻ ഭരണകൂടം ആവശ്യപ്പെട്ടു. ഇന്ത്യ വെടിവെച്ചിട്ട  പാകിസ്ഥാന്റെ മിസൈൽ ഭാഗമാണ് കണ്ടെത്തിയത്.

What's Your Reaction?

like

dislike

love

funny

angry

sad

wow