വടക്കൻ കേരളത്തിൽ ഇന്ന് നിശബ്ദ പ്രചാരണം: ഏഴ് ജില്ലകളിൽ നാളെ വോട്ടെടുപ്പ്; റീപോളിങും പൊതു അവധിയും പ്രഖ്യാപിച്ചു

തെരഞ്ഞെടുപ്പ് നടക്കുന്ന ജില്ലകളിൽ ഇന്ന് രാവിലെ എട്ട് മണിയോടെ പോളിങ് സാമഗ്രികളുടെ വിതരണം ആരംഭിക്കും

Dec 10, 2025 - 10:13
Dec 10, 2025 - 10:13
 0
വടക്കൻ കേരളത്തിൽ ഇന്ന് നിശബ്ദ പ്രചാരണം: ഏഴ് ജില്ലകളിൽ നാളെ വോട്ടെടുപ്പ്; റീപോളിങും പൊതു അവധിയും പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാന തദ്ദേശ തെരഞ്ഞെടുപ്പിൻ്റെ രണ്ടാം ഘട്ട വോട്ടെടുപ്പിന് ഒരു ദിവസം മാത്രം ശേഷിക്കെ, തൃശ്ശൂർ മുതൽ കാസർകോട് വരെയുള്ള ഏഴ് വടക്കൻ ജില്ലകളിൽ ഇന്ന് നിശബ്ദ പ്രചാരണം. ഈ ഏഴ് ജില്ലകളിലാണ് നാളെ (വ്യാഴാഴ്ച) വോട്ടെടുപ്പ് നടക്കുന്നത്.

തെരഞ്ഞെടുപ്പ് നടക്കുന്ന ജില്ലകളിൽ ഇന്ന് രാവിലെ എട്ട് മണിയോടെ പോളിങ് സാമഗ്രികളുടെ വിതരണം ആരംഭിക്കും. വോട്ടെടുപ്പിനോടനുബന്ധിച്ച് പോളിംഗ് ബൂത്തുകളിൽ കനത്ത സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്.

വോട്ടിങ് യന്ത്രത്തിലെ തകരാർ മൂലം നിർത്തിവെച്ച ആലപ്പുഴ മണ്ണഞ്ചേരിയിൽ നാളെ റീപോളിങ് നടക്കും. ഡിസംബർ 13-നാണ് എല്ലാ ജില്ലകളിലെയും വോട്ടെണ്ണൽ. ആദ്യഘട്ടത്തിൽ തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ഏഴ് ജില്ലകളിൽ 70.9 ശതമാനം പോളിംഗ് ആണ് രേഖപ്പെടുത്തിയത്. ഇതിൻ്റെ അന്തിമ കണക്ക് തിരഞ്ഞെടുപ്പ് കമ്മീഷൻ ഇന്ന് പുറത്തുവിടും.

രണ്ടാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ഏഴ് ജില്ലകളിൽ നാളെ (ഡിസംബർ 11) പൊതു അവധി പ്രഖ്യാപിച്ചു. സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയായിരിക്കും. വാണിജ്യ സ്ഥാപനങ്ങൾക്ക് വേതനത്തോടെയുള്ള അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്.

1,53,37,176 (സ്ത്രീകൾ: 80,90,746; പുരുഷന്മാർ: 72,46,269; ട്രാൻസ്ജെൻഡർ: 161). പ്രവാസി വോട്ടർമാർ: 3,293.
 38,994 (സ്ത്രീകൾ: 20,020; പുരുഷന്മാർ: 18,974). മലപ്പുറം മൂത്തേടം പഞ്ചായത്തിലെ ഏഴാം വാർഡിൽ യുഡിഎഫ് സ്ഥാനാർത്ഥി മരിച്ചതിനെ തുടർന്ന് തിരഞ്ഞെടുപ്പ് മാറ്റിവെച്ചിട്ടുണ്ട്.

What's Your Reaction?

like

dislike

love

funny

angry

sad

wow