കുഞ്ചാക്കോ ബോബന്‍റെ സിനിമാ യാത്രകള്‍ക്ക് കൂട്ടായി ഇനി ടൊയോട്ട വെൽഫെയറും

വാഹനത്തിൻ്റെ മുൻഭാഗത്തെ ആകർഷകമായ ഗ്രില്ലുകളാണ് ആദ്യ കാഴ്ചയിൽ ശ്രദ്ധയിൽ പെടുക

Dec 9, 2025 - 22:40
Dec 9, 2025 - 22:40
 0
കുഞ്ചാക്കോ ബോബന്‍റെ സിനിമാ യാത്രകള്‍ക്ക് കൂട്ടായി ഇനി ടൊയോട്ട വെൽഫെയറും

മലയാളത്തിൻ്റെ പ്രിയ നടൻ കുഞ്ചാക്കോ ബോബൻ തൻ്റെ വാഹന ശേഖരത്തിലേക്ക് ടൊയോട്ടയുടെ ആഡംബര എം.പി.വി. ആയ വെൽഫെയർ കൂടി സ്വന്തമാക്കി. കുടുംബത്തോടൊപ്പം എത്തിയാണ് താരം പുതിയ വാഹനത്തിൻ്റെ ഡെലിവറി സ്വീകരിച്ചത്.

'ഹായ്', 'വി.ഐ.പി.' എന്നിങ്ങനെ രണ്ട് വേരിയന്റുകളിൽ പുറത്തിറങ്ങുന്ന വെൽഫെയറിന് 1.19 കോടി രൂപ മുതൽ 1.29 കോടി രൂപ വരെയാണ് എക്‌സ് ഷോറൂം വില വരുന്നത്. വാഹനത്തിൻ്റെ മുൻഭാഗത്തെ ആകർഷകമായ ഗ്രില്ലുകളാണ് ആദ്യ കാഴ്ചയിൽ ശ്രദ്ധയിൽ പെടുക.

4995 mm നീളവും 1850 mm വീതിയും 1950 mm ഉയരവുമുള്ള വാഹനത്തിന് 3000 mm ആണ് വീൽ ബേസ്. 19 ഇഞ്ച് അലോയ് വീലുകളാണ് ഇതിനുള്ളത്. ഹൈബ്രിഡ് സിസ്റ്റവുമായി പെയർ ചെയ്തിട്ടുള്ള 2.5 ലിറ്റർ, 4 സിലിണ്ടർ പെട്രോൾ എഞ്ചിനാണ് വെൽഫെയറിന് കരുത്തേകുന്നത്.

ഈ എഞ്ചിൻ 240 Nm ടോർക്കും 193 PS കരുത്തും ഉത്പാദിപ്പിക്കുന്നു. ഇ-സി.വി.ടി. (e-CVT) ഗിയർബോക്സും വാഹനത്തിൽ നൽകിയിട്ടുണ്ട്. തൻ്റെ സിനിമാ യാത്രകൾക്ക് കൂട്ടായി ഇനി ടൊയോട്ട വെൽഫെയറും ഉണ്ടാകുമെന്ന് കുഞ്ചാക്കോ ബോബൻ പറഞ്ഞു.

What's Your Reaction?

like

dislike

love

funny

angry

sad

wow