100 യൂണിറ്റുകളുമായി ഒക്ടാവിയ RS മോഡൽ; പ്രീ-ബുക്കിങ് ഒക്ടോബർ ആറിന് 

ഈ യൂണിറ്റുകൾ കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി മാത്രമായിരിക്കും ബുക്ക് ചെയ്യാൻ കഴിയുക

Sep 27, 2025 - 20:05
Sep 27, 2025 - 20:05
 0
100 യൂണിറ്റുകളുമായി ഒക്ടാവിയ RS മോഡൽ; പ്രീ-ബുക്കിങ് ഒക്ടോബർ ആറിന് 

പ്രമുഖ കാർ നിർമാതാക്കളായ സ്കോഡയുടെ ഒക്ടാവിയ RS മോഡൽ ഒക്ടോബർ 17-ന് ഇന്ത്യയിൽ അവതരിപ്പിക്കുമെന്ന് കമ്പനി സ്ഥിരീകരിച്ചു. വില പ്രഖ്യാപനത്തിന് മുന്നോടിയായി സ്പോർട്ടി സെഡാന്റെ പ്രീ-ബുക്കിങ് ഒക്ടോബർ 6-ന് ആരംഭിക്കും. മുന്‍പ് ഇന്ത്യയിൽ അസംബിൾ ചെയ്തിരുന്ന സ്റ്റാൻഡേർഡ് ഒക്ടാവിയയിൽ നിന്ന് വ്യത്യസ്തമായി, RS സെഡാൻ പൂർണമായും നിർമ്മിച്ച രൂപത്തിലാണ് (Completely Built Unit - CBU) രാജ്യത്തേക്ക് ഇറക്കുമതി ചെയ്യുന്നത്.

ഔദ്യോഗിക വിവരങ്ങൾ പ്രകാരം, സ്കോഡ നാലാം തലമുറ ഒക്ടാവിയ RS-ന്റെ 100 യൂണിറ്റുകൾ മാത്രമാണ് ഇറക്കുമതി ചെയ്യുക. ഈ യൂണിറ്റുകൾ കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി മാത്രമായിരിക്കും ബുക്ക് ചെയ്യാൻ കഴിയുക. 2025 ഓട്ടോ എക്സ്പോയിൽ പ്രദർശിപ്പിച്ച ഈ മോഡലിന്റെ ഡെലിവറികൾ നവംബർ 6-ന് ആരംഭിക്കും.

261 ബിഎച്ച്പിയും 370 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്ന 2.0 ലിറ്റർ, ടിഎസ്ഐ ടർബോ പെട്രോൾ എഞ്ചിനാണ് ഒക്ടാവിയ RS-ന് കരുത്ത് പകരുന്നത്. ഏഴ് സ്പീഡ് ഡിഎസ്ജി ഓട്ടോമാറ്റിക് ഗിയർബോക്സാണ് ഇതിൽ ഘടിപ്പിച്ചിരിക്കുന്നത്.

ഈ എഞ്ചിൻ ശേഷി ഉപയോഗിച്ച് വെറും 6.6 സെക്കൻഡിനുള്ളിൽ 0-100 കിലോമീറ്റർ വേഗം കൈവരിക്കാൻ വാഹനത്തിന് കഴിയും. ഒക്ടാവിയ RS-ന്റെ പരമാവധി വേഗം 250 കിലോമീറ്ററാണ്.

What's Your Reaction?

like

dislike

love

funny

angry

sad

wow