പ്രമേഹ രോഗികൾക്ക് ഇളനീർ കുടിക്കാമോ? അറിയേണ്ടതെല്ലാം
വിറ്റാമിൻ സി, റൈബോഫ്ലാബിൻ, കാത്സ്യം, സോഡിയം തുടങ്ങിയ പോഷകങ്ങളാൽ സമ്പന്നമാണ് ഇളനീർ

സാധാരണയായി, പ്രമേഹ രോഗികൾ ഇളനീരിനെ (കരിക്ക്) ഒഴിവാക്കാറുണ്ട്. കാരണം, ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടുമെന്ന ധാരണയാണ്. എന്നാൽ, ഇളനീരിനെ ഒരു വില്ലനായി കാണേണ്ടതില്ലെന്ന് ആരോഗ്യ വിദഗ്ധർ അഭിപ്രായപ്പെടുന്നു. ഇവിടെ പ്രധാനം മിതത്വം പാലിക്കുക എന്നതാണ്.
വിറ്റാമിൻ സി, റൈബോഫ്ലാബിൻ, കാത്സ്യം, സോഡിയം തുടങ്ങിയ പോഷകങ്ങളാൽ സമ്പന്നമാണ് ഇളനീർ. ഇതിൽ പ്രകൃതിദത്ത പഞ്ചസാരയും കലോറിയും കൂടുതലാണ്. അതുകൊണ്ടുതന്നെ, ഇളനീർ കുടിക്കുമ്പോൾ പ്രമേഹ രോഗികൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്:
ഇളനീരിനൊപ്പം ബദാം, കടല പോലുള്ള പ്രോട്ടീൻ അല്ലെങ്കിൽ ഫാറ്റ് അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കാൻ ശ്രദ്ധിക്കണം. ഇത് ഗ്ലൂക്കോസ് ആഗിരണം ചെയ്യുന്നത് സാവധാനത്തിലാക്കാൻ സഹായിക്കും.
വ്യായാമത്തിന് ശേഷം വെറും വയറ്റിൽ ഇളനീർ കുടിക്കുന്നതാണ് ഏറ്റവും ഉചിതമായ സമയം. ഷുഗറിന്റെ അളവ് കുറവായതിനാൽ പച്ച ഇളനീർ (കുറഞ്ഞ മൂപ്പെത്തിയ കരിക്ക്) ആണ് പ്രമേഹക്കാർക്ക് കൂടുതൽ അഭികാമ്യമെന്ന് വിദഗ്ധർ പറയുന്നു.
ഇന്ത്യയിൽ പ്രമേഹരോഗികളുടെ എണ്ണം ദിവസംതോറും വർധിച്ചു വരികയാണ്. ലോകത്തിലെ പ്രമേഹ രോഗികളിൽ ആറിൽ ഒരാൾ ഇന്ത്യക്കാരനാണ്. ആകെ കണക്കെടുത്താൽ 7.7 കോടി വരും ഇന്ത്യയിലെ പ്രമേഹ രോഗികളുടെ എണ്ണം. ജീവിതശൈലി രോഗമായതുകൊണ്ട് തന്നെ, ജീവിതശൈലിയിൽ വരുത്തുന്ന മാറ്റങ്ങളിലൂടെ ഒരു പരിധി വരെ പ്രമേഹത്തെ നിയന്ത്രിക്കാൻ സാധിക്കും.
What's Your Reaction?






