കേരളത്തിന് കൃത്യസമയത്ത് എയിംസ് അനുവദിക്കുമെന്ന് ജെ.പി. നഡ്ഡ
എയിംസ് ഇന്ന ജില്ലയിൽ വേണമെന്ന് ബി.ജെ.പി കേരള ഘടകത്തിന് നിർബന്ധമില്ലെന്ന് എം.ടി. രമേശ് പ്രതികരിച്ചിരുന്നു

കൊല്ലം: കേരളത്തിന് കൃത്യസമയത്ത് എയിംസ് (AIIMS) അനുവദിക്കുമെന്ന് ബി.ജെ.പി ദേശീയ അധ്യക്ഷനും കേന്ദ്ര ആരോഗ്യ മന്ത്രിയുമായ ജെ.പി. നഡ്ഡ വ്യക്തമാക്കി. ശരിയായ സമയത്ത് ശരിയായ സ്ഥലത്ത് എയിംസ് വരുമെന്ന് അദ്ദേഹം കൊല്ലത്ത് നടന്ന ബി.ജെ.പി. സംസ്ഥാന സമിതി യോഗത്തിൽ പാർട്ടി നേതാക്കളെ അറിയിച്ചു. കേരളത്തിൽ എയിംസ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി സുരേഷ് ഗോപി നടത്തിയ പ്രഖ്യാപനം വലിയ തോതിൽ ചർച്ചയായതിന് പിന്നാലെയാണ് നഡ്ഡ കേന്ദ്രത്തിന്റെ നിലപാട് വ്യക്തമാക്കിയത്.
ആലപ്പുഴയിൽ എയിംസ് വേണമെന്നും അല്ലെങ്കിൽ തൃശൂരിൽ സ്ഥാപിക്കണമെന്നുമാണ് സുരേഷ് ഗോപി പറഞ്ഞിരുന്നത്. എന്നാൽ, എയിംസ് ഇന്ന ജില്ലയിൽ വേണമെന്ന് ബി.ജെ.പി കേരള ഘടകത്തിന് നിർബന്ധമില്ലെന്ന് എം.ടി. രമേശ് പ്രതികരിച്ചിരുന്നു.
നിലവിലെ തർക്കം കാരണം കേരളത്തിന് എയിംസ് നഷ്ടപ്പെടരുതെന്നും വേണ്ടത് രാഷ്ട്രീയ തീരുമാനമാണെന്നുമാണ് സംസ്ഥാന സർക്കാർ സ്വീകരിച്ച നിലപാട്. സുരേഷ് ഗോപിയുടെ ആവശ്യത്തെ പിന്തുണച്ച് ആലപ്പുഴയിലെ മണ്ഡലം എം.പി.യായ കോൺഗ്രസ് നേതാവ് കെ.സി. വേണുഗോപാലും രംഗത്തെത്തിയിരുന്നു.
What's Your Reaction?






