രാവിലെ ചെറുചൂടുവെള്ളം കുടിച്ചാൽ ഇരട്ടി ഗുണം

ഡോ. ജോൺ വലൻ്റൈൻ്റെ അഭിപ്രായത്തിൽ, ദഹനം മെച്ചപ്പെടുത്തുന്നത് മുതൽ രക്തയോട്ടം കൂട്ടാൻ വരെ ഈ ശീലം സഹായിക്കും

Dec 9, 2025 - 22:34
Dec 9, 2025 - 22:34
 0
രാവിലെ ചെറുചൂടുവെള്ളം കുടിച്ചാൽ ഇരട്ടി ഗുണം

രോഗ്യ വിദഗ്ധർ പറയുന്നതനുസരിച്ച്, രാവിലെ ഉണർന്നാൽ ഉടൻ ചായയോ കാപ്പിയോ കുടിക്കുന്ന ശീലം മാറ്റിവെച്ച് ഒരു ഗ്ലാസ് ചെറുചൂടുവെള്ളം കുടിക്കുന്നത് ശരീരത്തിന് നിരവധി ആരോഗ്യപരമായ നേട്ടങ്ങൾ നൽകും. ഡോ. ജോൺ വലൻ്റൈൻ്റെ അഭിപ്രായത്തിൽ, ദഹനം മെച്ചപ്പെടുത്തുന്നത് മുതൽ രക്തയോട്ടം കൂട്ടാൻ വരെ ഈ ശീലം സഹായിക്കും.

രാവിലെ വെറും വയറ്റിൽ ചെറുചൂടുവെള്ളം കുടിക്കുന്നത് ശരീരത്തിൽ ഡിറ്റോക്സിഫിക്കേഷന് സഹായിക്കും. ഇത് ശരീരത്തിലെ സിസ്റ്റത്തെ ഉണർത്തുകയും വിഷവസ്തുക്കളെ പുറന്തള്ളാൻ സഹായിക്കുകയും ചെയ്യുന്നു. ചെറുചൂടുവെള്ളം പതിവായി കുടിക്കുന്നത് ശരീരത്തിൽ അടിഞ്ഞുകൂടിയ കൊഴുപ്പ് നീക്കം ചെയ്യാനും മെറ്റബോളിസം വർദ്ധിപ്പിക്കാനും സഹായിക്കും.

ഒരാഴ്ചയോളം വെറുംവയറ്റിൽ ചൂടുവെള്ളം കുടിക്കുന്നത് തുടർന്നാൽ രക്തചംക്രമണം മെച്ചപ്പെടും. ഇത് രക്തക്കുഴലുകൾ വികസിക്കുന്നതിനും മെറ്റബോളിക് മാലിന്യം ഫലപ്രദമായി പുറന്തള്ളാനും സഹായിക്കും. ഇത് ഊർജ്ജസ്വലത വർദ്ധിപ്പിക്കുകയും ദഹനവ്യവസ്ഥ മെച്ചപ്പെടുത്തുകയും ചെയ്യും.

ചൂടുവെള്ളം ദഹന എൻസൈമുകളെ ഉത്തേജിപ്പിക്കുകയും പോഷകങ്ങളുടെ ആഗിരണം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. കൂടാതെ, ശരീരത്തിലെ വീക്കം ഇല്ലാതാക്കുന്നതിലും ഈ ശീലം പങ്കുവഹിക്കും.

What's Your Reaction?

like

dislike

love

funny

angry

sad

wow