സ്നേഹയാത്രയില്ല, ഈസ്റ്റര്‍ ദിനത്തില്‍ ക്രൈസ്തവ ദേവാലയങ്ങൾ സന്ദർശിക്കാൻ ബിജെപി നേതാക്കൾ
പള്ളികള്‍ സന്ദര്‍ശിക്കാന്‍ ജില്ലാ അധ്യക്ഷന്മാര്‍ക്ക് ബിജെപി നേതൃത്വം നിര്‍ദേശം നല്‍കിയിട്ടുണ്ട്.

തിരുവനന്തപുരം: ഈസ്റ്ററിനോട് അനുബന്ധിച്ച് സ്‌നേഹയാത്രയ്ക്ക് പകരം ക്രൈസ്തവ ദേവാലയങ്ങൾ സന്ദർശിക്കാൻ സംസ്ഥാനത്തെ ബിജെപി നേതാക്കൾ. ഞായറാഴ്ച ബിജെപി നേതാക്കള്‍ വിവിധ ക്രൈസ്തവ ദേവാലയങ്ങളിലെത്തി സന്ദര്‍ശിക്കും. പള്ളികള്‍ സന്ദര്‍ശിക്കാന്‍ ജില്ലാ അധ്യക്ഷന്മാര്‍ക്ക് ബിജെപി നേതൃത്വം നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ നാളെ രാവിലെ എട്ടരയ്ക്ക് തിരുവനന്തപുരം പാളയം ലൂര്‍ദ് ഫൊറോന പള്ളിയില്‍ കര്‍ദിനാള്‍ മാര്‍ ആലഞ്ചേരിയെ സന്ദര്‍ശിച്ച് ഈസ്റ്റര്‍ ആശംസകള്‍ കൈമാറും.
മുന്‍വര്‍ഷങ്ങളില്‍ ഈസ്റ്ററിന് പത്തുദിവസം മുന്‍പേതന്നെ സ്‌നേഹയാത്ര എന്ന പേരില്‍ ബി.ജെ.പി.യുടെ ബൂത്ത് തലം വരെയുള്ള നേതാക്കള്‍ ക്രൈസ്തവ ഭവനങ്ങള്‍ സന്ദര്‍ശിക്കുകയും ആശംസകള്‍ കൈമാറുകയും ചെയ്തിരുന്നു. എന്നാല്‍, ഇപ്രാവശ്യം സ്‌നേഹയാത്രയ്ക്ക് പകരം ദേവാലയങ്ങൾ സന്ദർശിക്കാനുള്ള പാര്‍ട്ടിയുടെ നീക്കം.
What's Your Reaction?






