ഈ എണ്ണകള്‍ ഉപയോഗിക്കല്ലേ... സ്തനാര്‍ബുദത്തിന് കാരണമാകുമെന്ന് പഠനം

ലിനോലെയിക് ആസിഡ് ട്രിപ്പിള്‍-നെഗറ്റീവ് സ്തനാര്‍ബുദ കോശങ്ങളില്‍ വളര്‍ച്ചാ പാത നേരിട്ട് സജീവമാക്കുമെന്ന് പഠനം വ്യക്തമാക്കുന്നു.

Apr 19, 2025 - 22:51
Apr 19, 2025 - 22:51
 0  12
ഈ എണ്ണകള്‍ ഉപയോഗിക്കല്ലേ... സ്തനാര്‍ബുദത്തിന് കാരണമാകുമെന്ന് പഠനം

സണ്‍ഫ്ലവര്‍ ഓയില്‍, സോയാബീന്‍ ഓയില്‍, കടുകെണ്ണ തുടങ്ങിയ വിത്ത് എണ്ണകള്‍ സുരക്ഷിതമെന്ന് പറയുമ്പോഴും ഇവയുടെ പതിവ് ഉപഭോഗം സ്തനാര്‍ബുദം ഉണ്ടാക്കുമെന്ന് ന്യൂയോര്‍ക്കിലെ വെയ്ല്‍ കോര്‍ണല്‍ മെഡിസിനിലെ ഗവേഷകര്‍ നടത്തിയ പഠനം കണ്ടെത്തി. ഇവയില്‍ കാണപ്പെടുന്ന ഒരു തരം കൊഴുപ്പായ ലിനോലെയിക് ആസിഡ് സ്തനാര്‍ബുദ കോശങ്ങളുടെ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുന്നതാണ്. ലിനോലെയിക് ആസിഡ് ട്രിപ്പിള്‍-നെഗറ്റീവ് സ്തനാര്‍ബുദ കോശങ്ങളില്‍ വളര്‍ച്ചാ പാത നേരിട്ട് സജീവമാക്കുമെന്ന് പഠനം വ്യക്തമാക്കുന്നു.

സാധാരണ അര്‍ബുദത്തെക്കാള്‍ ദ്രുതഗതിയില്‍ വ്യാപിക്കുകയും കുറഞ്ഞ അതിജീവന നിരക്കുമായിരിക്കും ട്രിപ്പിള്‍-നെഗറ്റീവ് സ്തനാര്‍ബുദം എന്ന അവസ്ഥ. മൊത്തം സ്തനാര്‍ബുദ കേസുകളില്‍ ഏകദേശം 15% ട്രിപ്പിള്‍ നെഗറ്റീവ് സ്തനാര്‍ബുദമാണ്. എഫ്എബിപി5 (ഫാറ്റി ആസിഡ്-ബൈന്‍ഡിങ് പ്രോട്ടീന്‍ 5) എന്ന പ്രോട്ടീനുമായി ലിനോലെയിക് ആസിഡ് ബന്ധിപ്പിക്കുന്നതായി ഗവേഷകര്‍ കണ്ടെത്തി. ഇത് കാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ചയെ വ്യാപകമാക്കുന്നു.

എലികളില്‍ നടത്തിയ പരീക്ഷണത്തില്‍ ഉയര്‍ന്ന ലിനോലെയിക് ആസിഡ് അടങ്ങിയ ഭക്ഷണം നല്‍കിയ എലികളില്‍ ട്യൂമര്‍ വളര്‍ച്ച കണ്ടെത്തിയതായി ഗവേഷകര്‍ വ്യക്തമാക്കി. ട്രിപ്പിള്‍-നെഗറ്റീവ് സ്തനാര്‍ബുദ രോഗികളില്‍ നിന്നുള്ള രക്ത സാമ്പിളുകളില്‍ എഫ്എബിപി5, ലിനോലെയിക് ആസിഡ് എന്നിവ ഉയര്‍ന്ന അളവില്‍ കണ്ടെത്തിയെന്നും ഗവേഷകര്‍ പറയുന്നു. ഭക്ഷണക്രമം കാന്‍സറിന്റെ വളര്‍ച്ചയെ കൂടുതല്‍ വഷളാക്കിയെക്കുമെന്ന് ഈ പഠന ചൂണ്ടിക്കാണിക്കുന്നതായി ഗവേഷകര്‍ പറയുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow