യാത്രക്കാരുടെ സുരക്ഷ; ജാപ്പനീസ് ഇടി പരീക്ഷയില്‍ അഞ്ചു സ്റ്റാറുകള്‍ നേടി എലവേറ്റ്
ജപ്പാന്‍ എന്‍സിഎ പിയില്‍ 90 ശതമാനം സുരക്ഷയാണ് ഈ വാഹനം ഉറപ്പുനല്‍കുന്നത്.

ജാപ്പനീസ് വാഹന നിര്‍മാതാക്കളായ ഹോണ്ട ഇന്ത്യന്‍ വിപണിയിലെത്തിച്ച ഏക എസ്യുവിയാണ് എലവേറ്റ്. ഈ വാഹനം ജാപ്പനീസ് ഇടി പരീക്ഷയില്‍ അഞ്ചു സ്റ്റാറുകള്‍ നേടി യാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്തുന്നു. ജപ്പാന്‍ എന്‍സിഎ പിയില്‍ 90 ശതമാനം സുരക്ഷയാണ് ഈ വാഹനം ഉറപ്പുനല്‍കുന്നത്.
ഫുള്‍ ഫ്രന്റല്‍ കൊളീഷന്‍ ടെസ്റ്റില്‍ ഡ്രൈവര്‍ക്കു 96 ശതമാനവും പിന്‍സീറ്റിലെ യാത്രികള്‍ക്കു 88 ശതമാനവുമാണ് എലവേറ്റ് നല്‍കുന്ന സുരക്ഷ. ഓഫ്‌സെറ്റ് ഫ്രന്റല്‍ കൊളീഷന്‍ പരീക്ഷയില്‍ ഡ്രൈവര്‍ക്ക് ലഭിക്കുന്നത് 86.9 ശതമാനം സംരക്ഷണവും പിന്‍സീറ്റ് യാത്രികന് 100 ശതമാനവുമാണ് സുരക്ഷ. സൈഡ് കോളീഷന്‍ ടെസ്റ്റില്‍ മുഴുവന്‍ പോയിന്റും എലിവേറ്റിന് ലഭിച്ചു.
പെഡസ്ട്രിയന്‍ സെയ്ഫ്റ്റിയില്‍ നാലില്‍ 2.91 പോയിന്റും ഹെഡ്, ലെഗ് സുരക്ഷയില്‍ നാലില്‍ നാലു പോയിന്റും എലിവേറ്റിന് ലഭിച്ചു. ഹോണ്ട സിറ്റിയുടെ അതേ പ്ലാറ്റ്‌ഫോമില്‍ നിര്‍മിച്ച വാഹനത്തിന് 1.5 ലീറ്റര്‍ പെട്രോള്‍ എന്‍ജിനാണ്. 121 എച്ച്പിയാണ് പരമാവധി കരുത്ത്. 6 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സിനൊപ്പം 7 സ്റ്റെപ് സിവിടി ഓട്ടമാറ്റിക് ഗിയര്‍ബോക്‌സും.
What's Your Reaction?






