തിരുവനന്തപുരത്ത് പ്ലസ് ടു വിദ്യാർഥി തൂങ്ങി മരിച്ച നിലയിൽ

പരീക്ഷയെ കുറിച്ച് കുട്ടിക്ക് ഭയം ഉണ്ടായിരുന്നുവെന്നാണ് വിവരം.

Mar 3, 2025 - 16:39
Mar 3, 2025 - 16:39
 0  19
തിരുവനന്തപുരത്ത് പ്ലസ് ടു വിദ്യാർഥി തൂങ്ങി മരിച്ച നിലയിൽ

തിരുവനന്തപുരം: തിരുവനന്തപുരത്ത് പ്ലസ് ടു വിദ്യാർഥി തൂങ്ങി മരിച്ച നിലയിൽ. വട്ടിയൂർക്കാവ് മരുതൻകുഴിയിലാണ് സംഭവം. ദർശനീയം വീട്ടിൽ രതീഷിന്റെ മകൻ ദർശനാണ് (17) മരിച്ചത്. ചിൻമയ വിദ്യാലയത്തിലെ പ്ലസ് ടു വിദ്യാർഥിയാണ്.

തിങ്കളാഴ്ച രാവിലെയാണ് വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് പരീക്ഷ തുടങ്ങാനിരിക്കെയാണ് മരണം. പരീക്ഷയെ കുറിച്ച് കുട്ടിക്ക് ഭയം ഉണ്ടായിരുന്നുവെന്നാണ് വിവരം. മൃതദേഹത്തിന് അരികിൽ നിന്ന് കുട്ടി എഴുതിയ ആത്മഹത്യ കുറിപ്പ് പോലീസ് കണ്ടെടുത്തു. 

എല്ലാം പഠിച്ചു, റിവിഷനും കഴിഞ്ഞു. പക്ഷേ ഒന്നും ഓർമിക്കാനാകുന്നില്ലെന്നാണ് കുറിപ്പിലുള്ളത്. അച്ഛനും അമ്മയും വിഷമിക്കരുതെന്നും കുറിപ്പിലുണ്ട്. ഞാൻ കഠിന ഹൃദയനല്ലാത്തതിനാൽ യാത്രയാകുന്നു. എൻ്റെ കൂട്ടുകാർ സിനിമയിൽ കാണുന്നതുപോലെ വലിയ ആൾക്കാർ ആകണമെന്നും ആത്മഹത്യാക്കുറിപ്പിലുണ്ട്.

What's Your Reaction?

like

dislike

love

funny

angry

sad

wow