പേടിഎമ്മിന് നോട്ടീസ് അയച്ച് ഇഡി
കമ്പനികളിലെ ചില നിക്ഷപ ഇടാപാടുകളിലാണ് ആരോപണ വിധേയമായ നിയമലംഘനങ്ങൾ നടന്നതെന്ന് ഒ.സി.എൽ പറയുന്നു

ഡൽഹി: ഡിജിറ്റൽ പെയ്മെന്‍റ് ആപ്പായ പേടിഎമ്മിന് നോട്ടീസ് അയച്ച് ഇഡി. വിദേശ വിനിമയ മാനേജ്മെന്റ് ആക്ട് (ഫെമ) ലംഘിച്ചുവെന്നാരോപിച്ചാണ് നോട്ടീസ് അയച്ചിരിക്കുന്നത്. പേടിഎമ്മിന്‍റെ മാതൃകമ്പനിയായ വൺ 97 കമ്യൂണിക്കേഷൻസിനും (ഒ.സി.എൽ) രണ്ട് അനുബന്ധ കമ്പനികൾക്കുമാണ് കാരണം കാണിക്കൽ നോട്ടീസ് അയച്ചിരിക്കുന്നത്.
ഫോറിൻ എക്സ്ചേഞ്ച് മാനേജ്മെന്‍റ് ആക്ട് (ഫെമ) പ്രകാരമുള്ള വ്യവസ്ഥകളുടെ ലംഘനം ചൂണ്ടിക്കാട്ടിയാണ് നോട്ടീസ്. കമ്പനികളിലെ ചില നിക്ഷപ ഇടാപാടുകളിലാണ് ആരോപണ വിധേയമായ നിയമലംഘനങ്ങൾ നടന്നതെന്ന് ഒ.സി.എൽ പറയുന്നു. നേരത്തെയും പേടിഎം പേയ്മെന്റ് ബാങ്കിന്റെ പ്രവർത്തനങ്ങളെ കുറിച്ച് ആരോപണങ്ങൾ ഉയർന്നിരുന്നു.
What's Your Reaction?






