അമ്മയുടെ മുന്നിൽ വെച്ച് ബസിടിച്ച് ആറ് വയസുകാരന് ദാരുണാന്ത്യം

ചൊവ്വാഴ്ച വൈകുന്നേരം പുലശേരിക്കരയിലാണ് അപകടമുണ്ടായത്

Jul 2, 2025 - 14:10
Jul 2, 2025 - 14:11
 0  11
അമ്മയുടെ മുന്നിൽ വെച്ച് ബസിടിച്ച് ആറ് വയസുകാരന് ദാരുണാന്ത്യം
പാലക്കാട്: അമ്മയുടെ മുന്നിൽ സ്കൂൾ ബസിടിച്ച് 6 വയസുകാരന് ദാരുണാന്ത്യം. പാലക്കാട് പട്ടാമ്പിയിലാണ് സംഭവം. പട്ടാമ്പി പുലശ്ശേരിക്കര സ്വദേശി കാന്നികം കൃഷ്ണകുമാർ- ശ്രീദേവി ദമ്പതികളുടെ മകൻ ആരവ് ആണ് മരിച്ചത്. വാടാനംകുറുശ്ശി സ്കൂൾ രണ്ടാം ക്ലാസ്സ് വിദ്യാർഥിയാണ്.
 
ചൊവ്വാഴ്ച വൈകുന്നേരം പുലശേരിക്കരയിലാണ് അപകടമുണ്ടായത്. വാഹനത്തിൽ നിന്നും വീടിന് മുന്നിൽ ഇറങ്ങിയ ആരവ് അമ്മയുടെ കയ്യിൽ നിന്നും പിടിവിട്ട് ഓടുകയും ഈ സമയം റോഡിലൂടെ വന്ന മറ്റൊരു സ്കൂളിൻ്റെ വാഹനം കുട്ടിയെ ഇടിക്കുകയുമായിരുന്നു. പരിക്കേറ്റ ആരവിനെ ഉടൻ തന്നെ പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു.  ചികിത്സയിലിരിക്കെ ഇന്ന് രാവിലെ മരണം സംഭവിക്കുകയായിരുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow