കിലോയ്ക്ക് '33 രൂപ'; സപ്ലൈകോയില്‍ നിന്ന് എട്ട് കിലോ കെ റൈസ് വിതരണം ചെയ്യും

മട്ട, ജയ, കുറുവ ഇവയില്‍ ഏതെങ്കിലും ഒരു അരിയാണ് കെ റൈസിലുള്ളത്

Jul 2, 2025 - 13:18
Jul 2, 2025 - 13:18
 0  10
കിലോയ്ക്ക് '33 രൂപ'; സപ്ലൈകോയില്‍ നിന്ന് എട്ട് കിലോ കെ റൈസ് വിതരണം ചെയ്യും

തിരുവനന്തപുരം: സപ്ലൈകോയില്‍ നിന്ന് ഈ മാസം മുതല്‍ എട്ട് കിലോ കെ റൈസ് വിതരണം ചെയ്യും. കാര്‍ഡുടമകള്‍ക്ക് രണ്ട് തവണയായി വാങ്ങാം. നിലവില്‍ അഞ്ച് കിലോയാണ് നല്‍കുന്നത്. 45 ലക്ഷത്തിലധികം കാര്‍ഡുടമകള്‍ സപ്ലൈകോയെ ആശ്രയിക്കുന്നുണ്ട്. കെ റൈസും പച്ചരിയുമായി 10 കിലോ നല്‍കിയിരുന്നത് തുടരും. മട്ട, ജയ, കുറുവ ഇവയില്‍ ഏതെങ്കിലും ഒരു അരിയാണ് കെ റൈസിലുള്ളത്. കിലോയ്ക്ക് 42-47 നിരക്കില്‍ പൊതുവിപണിയില്‍നിന്ന് വാങ്ങുന്ന അരിയാണ് സംസ്ഥാന സര്‍ക്കാര്‍ 33 രൂപക്ക് വിതരണം ചെയ്യുന്നത്. കിലോയ്ക്ക് 35-37 രൂപയ്ക്ക് വാങ്ങുന്ന പച്ചരി 29 രൂപയ്ക്കാണ് സപ്ലൈകോ വഴി നല്‍കുന്നത്. 

What's Your Reaction?

like

dislike

love

funny

angry

sad

wow