സംസ്ഥാനത്ത് അടുത്തദിവസങ്ങളില്‍ ശക്തമായ മഴ തുടരും; അഞ്ചു ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലേര്‍ട്ട്
നാളെ (ജൂണ്‍ 29) കോട്ടയം, ഇടുക്കി, പത്തനംതിട്ട, മലപ്പുറം, വയനാട് ജില്ലകളിൽ യെലോ അലർട്ട് തുടരും

സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ അടുത്തദിവസങ്ങളിലും ശക്തമായ മഴ തുടരും. അഞ്ചു ജില്ലകള്‍ക്ക് ശനിയാഴ്ച ഓറഞ്ച് അലര്‍ട്ടും ബാക്കി ജില്ലകള്‍ക്ക് മഞ്ഞ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, വയനാട് ജില്ലകള്‍ക്കാണ് ശനിയാഴ്ച ഓറഞ്ച് അലര്‍ട്ടുള്ളത്. ഇവിടെ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ, പാലക്കാട്, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് യെലോ അലർട്ട് ആണ്.
നാളെ (ജൂണ്‍ 29) കോട്ടയം, ഇടുക്കി, പത്തനംതിട്ട, മലപ്പുറം, വയനാട് ജില്ലകളിൽ യെലോ അലർട്ട് തുടരും. മഴ മുന്നറിയിപ്പുള്ളതിനാൽ തൃശൂർ ജില്ലയിലെ എല്ലാ സ്കൂളുകൾക്കും കലക്‌ടർ ഇന്ന് അവധി പ്രഖ്യാപിച്ചു. തൃശ്ശൂര്‍, ഇരിങ്ങാലക്കുട, ചാവക്കാട് വിദ്യാഭ്യാസ ജില്ലാ ഓഫീസര്‍മാരാണ് അവധി പ്രഖ്യാപിച്ചത്.
വടക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും അതിനോടു ചേർന്നുള്ള പശ്ചിമ ബംഗാൾ, ബംഗ്ലദേശ് തീരത്തിനും മുകളിലായി നാളെ ചക്രവാതച്ചുഴി രൂപപ്പെടാനും 24 മണിക്കൂറിനുള്ളിൽ ന്യൂനമർദമായി ശക്തി പ്രാപിക്കാനും സാധ്യതയുണ്ട്. ഇന്നും നാളെയും സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വേഗത്തിൽ കാറ്റ് വീശിയേക്കാം.
What's Your Reaction?






