തിരുവനന്തപുരം: തിരുവനന്തപുരത്ത് പോലീസ് ട്രെയിനി ആത്മഹത്യ ചെയ്തു. പേരൂർക്കട എസ്എപി ക്യാമ്പിലെ പോലീസ് ട്രെയിനിയായ ആനന്ദിനെയാണ് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. വിതുര മീനാങ്കൽ സ്വദേശിയായ ആനന്ദ് ബി കമ്പനി പ്ലറ്റൂൺ ലീഡർ ആയിരുന്നു.
ആനന്ദ് രണ്ട് ദിവസം മുമ്പ് കൈ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. തുടർന്ന് ആശുപത്രിയിലെ ചികിത്സയ്ക്ക് ശേഷം ക്യാമ്പിൽ വിശ്രമത്തിലായിരുന്നു. തുടർന്ന് ഇന്നലെയാണ് ആനന്ദിനെ ക്യാമ്പിലെ ബാരക്കിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയുടെ കാരണം വ്യക്തമല്ല.