മുംബൈ: മുംബൈയിൽ നിന്നും ലണ്ടനിലേയ്ക്ക് പുറപ്പെട്ട വിമാനം മുംബൈയിലേയ്ക്ക് തിരിച്ച് പറക്കുന്നു. AIC 129 വിമാനമാണ് മടങ്ങിവരുന്നത്. ടേക്ക് ഓഫിനെ ശേഷം മൂന്ന് മണിക്കൂർ കഴിഞ്ഞാണ് വിമാനം തിരിച്ച് വിളിക്കുന്നത്. പുലർച്ചെ 5.39 നാണ് വിമാനം പുറപ്പെട്ടത്.
ഫ്ലൈറ്റ് റഡാറിലെ വിവരങ്ങൾ പ്രകാരം വിമാനം തിരിച്ച് പറക്കുന്നതായി സ്ഥിരീകരണം ഉണ്ട്. മുംബൈയിൽ നിന്ന് ലണ്ടനിലെ ഹീത്രൂ വിമാനത്താവളത്തിലേക്കായിരുന്നു എയർ ഇന്ത്യയുടെ വിമാനം പുറപ്പെട്ടത്. കാരണം എന്താണെന്ന് വ്യക്തമല്ല.
ഇതിനുപുറമെ മുംബൈയിൽ നിന്നും ലണ്ടൻ, ന്യൂയോർക്ക് എന്നിവിടങ്ങളിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനങ്ങൾ യാത്ര പൂർത്തിയാക്കാതെ തിരിച്ച് വരികയാണ്. ചില വിമാനങ്ങൾ വഴിതിരിച്ച് വിട്ടു. ഇസ്രയേൽ സംഘർഷത്തിന് പിന്നാലെ ഇറാൻ്റെ വ്യോമാതിർത്തി അടച്ചതിനെ തുടർന്നാണ് വിമാനം തിരികെ വിളിച്ചത് എന്നായിരുന്നു ആദ്യ റിപ്പോർട്ടുകൾ.