ചെന്നൈ: പോക്സോ കേസുമായി ബന്ധപ്പെട്ട് സുപ്രധാന ഉത്തരവുമായി മദ്രാസ് ഹൈക്കോടതി രംഗത്ത്. പോക്സോ കേസുകളിൽ വിവാഹം പരിഹാരമല്ലെന്നാണ് മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവിൽ പറയുന്നത്. മാത്രമല്ല പ്രതിയെ ശിക്ഷിക്കാതെ വിട്ടാൽ നിയമത്തിനു പിന്നിലെ ലക്ഷ്യം പരാജയപ്പെടുമെന്നും പോക്സോ കേസുകൾ സമൂഹത്തിനെതിരെയുള്ള കുറ്റമാണെന്നും ഹൈക്കോടതി വ്യക്തമാക്കി.
പ്രായപൂർത്തിയാകാത്ത അതിജീവിതയുമായി പ്രതി പ്രണയത്തിലും തുടർന്നു വിവാഹത്തിലും എത്തിയാലും കുറ്റം നിലനിൽക്കും. മാത്രമല്ല പരസ്പര സമ്മതത്തോടെയുള്ള ബന്ധമെന്ന വാദം നിലനിൽക്കില്ലെന്നും കോടതി നിരീക്ഷിച്ചു.
ഊട്ടി സ്വദേശിയായ യുവാവിനെ വെറുതെ വിട്ട നീലഗിരു കോടതി ഉത്തരവ് റദ്ദാക്കിക്കൊണ്ടായിരുന്നു മദ്രാസ് ഹൈക്കോടതിയുടെ നിരീക്ഷണം. കേസിൽ യുവാവിന് 10 വർഷം തടവും 1000 രൂപ പിഴയും ഹൈക്കോടതി വിധിച്ചു.