ചെന്നൈ: തമിഴ്‌നാട്ടിലെ ശിവകാശിയിൽ പടക്ക നിർമാണ ശാലയിൽ സ്ഫോടനം. ഗോകുലേഷ് പടക്ക ഫാക്ടറിയിലാണ് സ്ഫോടനം നടന്നത്. അപകടത്തിൽ ഏഴ് പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
അപകടസമയത്ത് അമ്പതിലധികം ആളുകൾ ഫാക്ടറിയിൽ ഉണ്ടായിരുന്നതായി പ്രാഥമിക റിപ്പോർട്ട്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. ഫാക്‌ടറിയിൽ തുടർച്ചയായി സ്ഫോടനങ്ങൾ ഉണ്ടായതായും കട്ടിയുള്ള കറുത്ത പുക ഉയർന്നതായും ദൃക്‌സാക്ഷികൾ പറയുന്നു.