ദേശീയപാതയിൽ പരിശീലന വിമാനം അടിയന്തരമായി ഇറക്കി; യാത്രക്കാർ സുരക്ഷിതം
വിമാനത്തിലുണ്ടായിരുന്ന രണ്ടുപേരും സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു
തമിഴ്നാട്: പരിശീലനത്തിനായി ഉപയോഗിക്കുന്ന വിമാനം തമിഴ്നാട്ടിലെ ദേശീയപാതയിൽ അടിയന്തരമായി ഇറക്കി. വ്യാഴാഴ്ചയായിരുന്നു സംഭവം. സേലത്തുനിന്ന് പറന്നുയർന്ന ഒറ്റ എൻജിൻ വിമാനമാണ് തിരുച്ചിറപ്പള്ളി-പുതുക്കോട്ട ദേശീയപാതയിൽ (NH) അടിയന്തരമായി ലാൻഡ് ചെയ്തതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.
വിമാനത്തിലുണ്ടായിരുന്ന രണ്ടുപേരും സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു. അടിയന്തര ലാൻഡിങ്ങിന് ഇടയാക്കിയ കാരണം എന്താണെന്ന് ഇതുവരെ വ്യക്തമല്ല. ഉദ്യോഗസ്ഥർ സ്ഥലത്തെത്തി സ്ഥിതി പരിശോധിച്ചു വരികയാണെന്നും സുരക്ഷാ മുൻകരുതലുകൾ കൈക്കൊണ്ടതായും റിപ്പോർട്ടിൽ പറയുന്നു.
സംഭവത്തിന് പിന്നാലെ ദേശീയപാതയിൽ ഗതാഗതം പൂർണമായും സ്തംഭിച്ചു. സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന ദൃശ്യങ്ങളിൽ, വിമാനത്തിന് ചുറ്റും നിരവധി ആളുകൾ കൂടിനിൽക്കുന്നതും വിമാനം കാണാൻ നാട്ടുകാർ തടിച്ചുകൂടുന്നതും കാണാം.
What's Your Reaction?