മഴക്കാലം പ്രമേഹ രോഗികള്‍ക്ക് അത്ര നല്ല കാലമല്ല; ശ്രദ്ധിക്കാം ഇക്കാര്യങ്ങള്‍

നിര്‍ജ്ജലീകരണം രക്തത്തിലെ ഗ്ലൂക്കോസ് നില കൂടാനും ഇടയ്ക്കിടെ മൂത്രമൊഴിക്കാനുള്ള തോന്നലും വര്‍ധിപ്പിക്കും

May 31, 2025 - 21:42
May 31, 2025 - 21:42
 0  15
മഴക്കാലം പ്രമേഹ രോഗികള്‍ക്ക് അത്ര നല്ല കാലമല്ല; ശ്രദ്ധിക്കാം ഇക്കാര്യങ്ങള്‍

മഴക്കാലം പ്രമേഹ രോഗികള്‍ക്ക് അത്ര നല്ലകാലമല്ല. മഴക്കാലത്തുണ്ടാകുന്ന ഈര്‍പ്പം പ്രമേഹ രോഗികളുടെ ശരീരതാപനിലയില്‍ ഏറ്റക്കുറച്ചിലിന് കാരണമാകുന്നു. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവു വര്‍ധിക്കാന്‍ കാരണമാകുമെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. ഇതിന് പുറമെ, വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങള്‍, ജങ്ക് ഫുഡ് എന്നിവ കഴിക്കുന്നത് സ്ഥിതി വഷളാക്കും. ഈര്‍പ്പമുള്ള കാലാവസ്ഥയില്‍ മറ്റുള്ളവരെ അപേക്ഷിച്ച് പ്രമേഹ രോഗികളില്‍ പെട്ടെന്ന് നിര്‍ജ്ജലീകരണം ഉണ്ടാകുന്നു. തലകറക്കം, ദാഹം, തലവേദന, ഹൃദയമിടിപ്പ് വര്‍ധിക്കുക, രക്തസമ്മര്‍ദം കുറയുക, ക്ഷീണം എന്നിവ അനുഭവപ്പെടാനും സാധ്യതയുണ്ട്. നിര്‍ജ്ജലീകരണം രക്തത്തിലെ ഗ്ലൂക്കോസ് നില കൂടാനും ഇടയ്ക്കിടെ മൂത്രമൊഴിക്കാനുള്ള തോന്നലും വര്‍ധിപ്പിക്കും.

കൂടാതെ, പ്രമേഹം രക്തധമനികളെയും ഞരമ്പുകളെയും തകരാറിലാക്കുന്നതിനാല്‍ പെട്ടെന്ന് ഉഷ്ണം തോന്നാനും കാരണമാകുന്നു. പ്രമേഹം കൂടുന്ന സാഹചര്യങ്ങള്‍ വിയര്‍പ്പ് ഗ്രന്ഥി ശരിയായി പ്രവര്‍ത്തിക്കാത്തതു മൂലം വിയര്‍ക്കാതിരിക്കുകയും ശരീരം തണുക്കാത്ത അവസ്ഥ ഉണ്ടാകുകയും ചെയ്യുന്നു. മഴക്കാലത്ത് പ്രമേഹ രോഗികള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഇവയാണ്. നിര്‍ജ്ജലീകരണം തടയുന്നതിന് ദിവസവും മൂന്ന് മുതല്‍ നാല് ലിറ്റര്‍ വെള്ളം കുടിക്കാം. സീസണല്‍ പഴങ്ങള്‍, പച്ചക്കറികള്‍, മില്ലെറ്റ് തുടങ്ങിയ ഗ്ലൈസെമിക് സൂചിക കുറഞ്ഞ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ചേര്‍ക്കുന്നത് പ്രമേഹത്തെ നിയന്ത്രിക്കാന്‍ സഹായിക്കും.

പ്രമേഹ രോഗികള്‍ മഴക്കാലത്ത് പുറത്തു നിന്നുള്ള ഭക്ഷണം നിര്‍ബന്ധമായും ഒഴിവാക്കണം. വൃത്തി ഹീനമായ സാഹചര്യത്തില്‍ ഉയര്‍ന്ന കലോറിയും ഗുണനിലവാരമില്ലാത്ത എണ്ണയും ഉപയോഗിച്ച് ഉണ്ടാക്കുന്ന ഭക്ഷണങ്ങള്‍ നിങ്ങളുടെ ആരോഗ്യം വീണ്ടും മോശമാക്കും. മഴക്കാലത്തും വ്യായാമം മുടക്കരുത്. ഇന്‍ഡോറില്‍ ചെയ്യാന്‍ പറ്റുന്ന വര്‍ക്കൗട്ടുകള്‍ ചെയ്ത് ശാരീരികമായ സജീവമായി നില്‍ക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവു നിയന്ത്രിക്കാന്‍ സഹായിക്കും.

What's Your Reaction?

like

dislike

love

funny

angry

sad

wow