ചെന്നൈ: ലഡുവിന് ടൊമാറ്റോ സോസ് കിട്ടിയില്ലെന്ന് ആരോപിച്ച് മലയാളികളായ ഹോട്ടല്‍ ജീവനക്കാര്‍ക്ക് ക്രൂരമര്‍ദ്ദനം. തമിഴ്‌നാട്ടിലാണ് സംഭവം. കടലൂർ ജില്ലയിലെ വൃദ്ദചലത്തുള്ള ക്ലാസിക് കഫെ ഹോട്ടൽ ജീവനക്കാർക്കാണ് മർദ്ദനമേറ്റത്.
കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം നടന്നത്. മലപ്പുറം തിരൂരങ്ങാടി സ്വദേശികളായ നിസാർ, താജുദ്ധീൻ, വേങ്ങര സ്വദേശി സാജിദ് എന്നിവർക്കാണ് പരിക്കേറ്റത്. ഇരുമ്പ് പൈപ്പും, ചട്ടകവും കൊണ്ടാണ് അക്രമികള്‍ മൂവരെയും അക്രമിച്ചത്. ഇവർക്ക് തലയ്ക്കും മുഖത്തും പരിക്കേറ്റിട്ടുണ്ട്.
സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചതയാണ് വിവരം. പ്രദേശവാസികളായ മൂന്ന് യുവാക്കളാണ് ജീവനക്കാരെ മര്‍ദിച്ചത്.