ഡൽഹി: ബിഹാറിൽ എൻഡിഎ മുന്നിൽ. കേവല ഭൂരിപക്ഷം കടന്നു. ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയായി. കോൺഗ്രസ് ദയനീയ പ്രകടനമാണ് കാഴ്ചവെക്കുന്നത്. പറയത്തക്ക ഒരു നേട്ടവും കോൺഗ്രസിന് നേടാൻ കഴിഞ്ഞിട്ടില്ല.
വോട്ടെണ്ണൽ മണിക്കൂറുകൾ പിന്നിട്ടപ്പോൾ, എൻഡിഎ ലീഡ് ചെയ്യുന്ന മണ്ഡലങ്ങളുടെ എണ്ണം 124 ആയി. ഇന്ത്യ സഖ്യം 66 ഇടത്ത് ലീഡ് ചെയ്യുന്നു. 46 കേന്ദ്രങ്ങളിൽ ആണ് വോട്ടെണ്ണൽ നടക്കുന്നത്. നൂറ് സീറ്റ് പോലും തുകയ്ക്കാനാവാതെ മഹാസഖ്യം തകര്‍ന്നടിഞ്ഞു.
എന്‍ഡിഎ - 153, ഇന്ത്യ സഖ്യം - 77, ജെഎസ്ബി - 4, മറ്റുള്ളവര്‍ - 8 എന്നിങ്ങനെയാണ് ലീഡ് നില. അതേസമയം വിജയം ആഘോഷിക്കാനുളള വൻ ഒരുക്കങ്ങളിലേക്ക് കടന്നിരിക്കുകയാണ് ബിജെപി ക്യാംപ്. പത്ത് സീറ്റുകളിൽ മാത്രമാണ് കോൺഗ്രസ് ലീഡ് ചെയ്യുന്നത്. സർക്കാർ രൂപീകരിക്കുമെന്ന് എൻഡിഎ നേതാക്കൾ അവകാശപ്പെട്ടു.
രാവിലെ എട്ട് മണിക്ക് വോട്ട് എണ്ണി തുടങ്ങി ഉച്ചയ്ക്ക് 12 മണിയോടെ ബിഹാര്‍ ജനവിധിയുടെ പൂര്‍ണചിത്രമറിയാം. റെക്കോര്‍ഡ് പോളിംഗായിരുന്നു രണ്ടുഘട്ട വോട്ടെടുപ്പിലും നടന്നത്.