പെട്രോള്‍ ഡീസല്‍ വില കുത്തനെ കൂട്ടി നയാര ; ഒറ്റയടിക്ക് 5.30 രൂപ വര്‍ധന
രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ എണ്ണവിതരണക്കമ്പനിയായ നയാര എനർജി പെട്രോൾ, ഡീസൽ വില കുത്തനെ കൂട്ടി. പെട്രോൾ ലിറ്ററിന് 5.30 രൂപയും ഡീസൽ 3 രൂപയുമാണ് കൂട്ടിയത്. റഷ്യൻ എണ്ണക്കമ്പനിയായ റോസ്നെഫ്റ്റിന് ഓഹരി പങ്കാളിത്തമുള്ള കമ്പനിയാണ് നയാര. ഇന്ത്യയിൽ 7,000ഓളം പെട്രോൾ പമ്പുകൾ നയാരയ്ക്കുണ്ട്.
ഇറാൻ യുദ്ധം തുടങ്ങിയതോടെ ഹോർമുസ് വഴിയുള്ള ക്രൂഡ് ഓയിൽ ഇറക്കുമതി തടസ്സപ്പെടുകയും രാജ്യാന്തര വില കൂടുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിൽ യുഎസ്, ജർമനി, ഫ്രാൻസ്, പാക്കിസ്ഥാൻ തുടങ്ങി നിരവധി രാജ്യങ്ങൾ ഇന്ധനവില കൂട്ടിയപ്പോഴും ഇന്ത്യൻ കമ്പനികൾ വില പരിഷ്കരിച്ചിരുന്നില്ല.
എന്നാൽ, കഴിഞ്ഞദിവസം പൊതുമേഖലാ എണ്ണക്കമ്പനികൾ പ്രീമിയം പെട്രോൾ വില കൂട്ടിയിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ നയാര എനർജിയും വില കൂട്ടിയത്. പൊതുമേഖലാ എണ്ണക്കമ്പനികൾ സാധാരണ പെട്രോൾ, ഡീസൽ വില വർധിപ്പിച്ചിട്ടില്ല. വിവിധ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിന് ശേഷം ഇവയുടെ വിലയും കൂടുമെന്ന ആശങ്ക ശക്തമാണ്.
What's Your Reaction?