മഹാരാഷ്ട്രയില്‍ കെട്ടിടത്തിന്റെ ഒരുഭാഗം തകര്‍ന്നുവീണ് 15 പേര്‍ക്ക് ദാരുണാന്ത്യം
മരിച്ചവരില്‍ ഈ കുഞ്ഞും അമ്മയും ഉള്‍പ്പെടുന്നു. കുഞ്ഞിന്റെ അച്ഛനായുള്ള തെരച്ചില്‍ തുടരുകയാണ്

മുംബൈ: മഹാരാഷ്ട്രയില്‍ കെട്ടിടത്തിന്റെ ഒരുഭാഗം തകര്‍ന്നുവീണ് 15 പേര്‍ക്ക് ദാരുണാന്ത്യം. നാലുനില കെട്ടിടത്തിന്റെ ഒരു ഭാഗം ബുധനാഴ്ച അര്‍ധരാത്രി 12 മണിയോടെയാണ് തകര്‍ന്നുവീണത്. പാല്‍ഘര്‍ ജില്ലയിലാണ് സംഭവം. 13 വര്‍ഷം പഴക്കമുള്ള കെട്ടിടമാണ്. തകര്‍ന്നുവീഴുന്നതിന്റെ തൊട്ടുമുന്‍പ് ഒരു വയസുകാരിയുടെ ജന്മദിനാഘോഷ പരിപാടികള്‍ നടത്തിയിരുന്നു. മരിച്ചവരില്‍ ഈ കുഞ്ഞും അമ്മയും ഉള്‍പ്പെടുന്നു. കുഞ്ഞിന്റെ അച്ഛനായുള്ള തെരച്ചില്‍ തുടരുകയാണ്.
പാല്‍ഘര്‍ ജില്ലയിലെ വിജയ് നഗറിലെ രമാഭായ് അപ്പാര്‍ട്ട്‌മെന്റിന്റെ നാലുനില കെട്ടിടത്തിന്റെ ഒരുഭാഗമാണ് തകര്‍ന്നുവീണത്. തകര്‍ന്നുവീഴുന്നതിന്റെ തൊട്ടുമുന്‍പായി ബലൂണുകളും ലൈറ്റുകളും കൊണ്ട് അലങ്കരിക്കുകയും കുടുംബം കേക്ക് മുറിച്ച് ആഘോഷിക്കുകയും ചെയ്യുന്നതിന്‍റെ ചിത്രങ്ങള്‍ പ്രചരിച്ചിരുന്നു. കുഞ്ഞായ ഉത്കര്‍ഷ ജോയലും 24-കാരിയായ അമ്മ ആരോഹി ജോയലും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. പിതാവ് ഓംകാര്‍ ജോയലിനായി തിരച്ചില്‍ തുടരുന്നുണ്ട്. അമ്മയെയും കുഞ്ഞിനെയും അവശിഷ്ടങ്ങള്‍ക്കിടയില്‍നിന്ന് കണ്ടെത്തുകയായിരുന്നു. ഉടന്‍തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.
What's Your Reaction?






