ഡൽഹി: അഭിഭാഷകയെ ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ രണ്ട് ജില്ലാ ജഡ്ജിമാർക്കെതിരെ നടപടിയെടുക്കാൻ ഹൈക്കോടതി നിർദ്ദേശം നൽകി. ഡൽഹി സാകേത് കോടതിയിലെ ജഡ്ജി സഞ്ജീവ് കുമാർ സിങിനെ സസ്പെൻഡ് ചെയ്യുകയും മറ്റൊരു ജഡ്ജി അനിൽകുമാറിനെതിരേ അച്ചടക്ക നടപടിക്കും ഹൈക്കോടതി ശുപാർശ ചെയ്തു.
ഒരു അഭിഭാഷകനെതിരെ ബലാത്സംഗക്കേസ് നൽകിയ യുവതിയായ അഭിഭാഷകയെ ഭീഷണിപ്പെടുത്തുകയും പരാതി പിൻവലിക്കാൻ സമ്മർദ്ദം ചെലുത്തുകയും ചെയ്തുവെന്ന് ആരോപിച്ചാണ് പരാതി. ജഡ്ജിമാര്‍ പരാതി പിന്‍വലിപ്പിക്കാന്‍ 30 ലക്ഷം വാഗ്ദാനം ചെയ്‌തെന്നും അഭിഭാഷക പരാതി നല്‍കിയിട്ടുണ്ട്.
മാത്രമല്ല യുവ അഭിഭാഷകന്റെ സഹോദരനെ കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും ആരോപണമുണ്ട്. പരാതി ലഭിച്ചയുടനെ ഡല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റിസിന്‍റെ നിര്‍ദേശപ്രകാരം വിജിലന്‍സ് പ്രാഥമിക അന്വേഷണം നടത്തി. അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി സ്വീകരിച്ചത്.