ബിജു മേനോന്റെ ജന്മദിനത്തിൽ ‘വലതുവശത്തെ കള്ളൻ’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി
ആഗസ്റ്റ് സിനിമയുടെ ബാനറിൽ ഷാജി നടേശനും ബഡ് ടൈം സ്റ്റോറിയ്സ് സംഘവും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്

കൊച്ചി: ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘വലതുവശത്തെ കള്ളൻ’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. സെപ്റ്റംബർ 9-ന് നടൻ ബിജു മേനോന്റെ ജന്മദിനത്തോടനുബന്ധിച്ചായിരുന്നു പോസ്റ്റർ പ്രകാശനം.
പോസ്റ്ററിൽ, ഇരുവശത്തും സുരക്ഷാ കവചം തീർത്ത് ലാത്തിയുമായി നിന്നു പ്രവർത്തനത്തിനൊരുങ്ങിയ പോലീസുകാർക്കിടയിൽ, സിവിൽ ഷർട്ടും ഖാക്കി പാന്റും ധരിച്ച് ഹാഫ് യൂണിഫോമിൽ പ്രത്യക്ഷപ്പെടുന്ന ബിജു മേനോനെ കാണാം. ഗൗരവകരമായ സാഹചര്യത്തെയാണ് ദൃശ്യം സൂചിപ്പിക്കുന്നത്.
ആഗസ്റ്റ് സിനിമയുടെ ബാനറിൽ ഷാജി നടേശനും ബഡ് ടൈം സ്റ്റോറിയ്സ് സംഘവും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. കെറ്റിനാ ജീത്തു, മിഥുൻ ഏബ്രഹാം, സിനി ഹോളിക്സ് സാരഥികളായ ടോൺസൺ സുനിൽ രാമാടി, പ്രശാന്ത് നായർ എന്നിവരാണ് സഹനിർമ്മാതാക്കൾ.
സമൂഹത്തിലെ വ്യത്യസ്ത തലങ്ങളിലുള്ള രണ്ട് വ്യക്തികളുടെ ജീവിതത്തിൽ അരങ്ങേറുന്ന സംഘർഷങ്ങളാണ് ചിത്രം ഇമോഷണൽ ഡ്രാമയും ത്രില്ലർ ഘടകങ്ങളും സമന്വയിപ്പിച്ച് അവതരിപ്പിക്കുന്നത്. മുഖ്യ വേഷങ്ങളിൽ ബിജു മേനോനും ജോജു ജോർജും എത്തുന്നു.
ലെന, നിരഞ്ജന അനൂപ്, ഇർഷാദ്, ഷാജു ശ്രീധർ, സംവിധായകൻ ശ്യാമപ്രസാദ്, മനോജ് കെ.യു., ലിയോണാ ലിഷോയ് എന്നിവർ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ഡിനു തോമസ് ഈലാനാണ് തിരക്കഥ ഒരുക്കിയത്. സംഗീതം വിഷ്ണു ശ്യാം, ഛായാഗ്രഹണം സതീഷ് കുറുപ്പ്, എഡിറ്റിംഗ് വിനായക്, കലാസംവിധാനം പ്രശാന്ത് മാധവ്, മേക്കപ്പ് ജയൻ പൂങ്കുളം, കോസ്റ്റ്യൂം ഡിസൈൻ ലിൻഡ ജീത്തു, സ്റ്റിൽസ് സബിത്ത് എന്നിവരുടെതാണ്.
അറഫാസ് അയൂബ് (ചീഫ് അസോസിയേറ്റ് ഡയറക്ടർ), ഫഹദ് (അപ്പു), അനിൽ ജി. നമ്പ്യാർ (പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ്), ഷബീർ മലവെട്ടത്ത് (പ്രൊഡക്ഷൻ കൺട്രോളർ) എന്നിവർ പ്രൊഡക്ഷൻ ടീമിന്റെ ഭാഗമാണ്. പി.ആർ.ഒ- വാഴൂർ ജോസ്.
What's Your Reaction?






