ആം ആദ്മി പാർട്ടിക്ക് വൻ പ്രഹരം; രാഘവ് ഛദ്ദയും സന്ദീപ് പഥക്കും ഉൾപ്പെടെയുള്ള പ്രമുഖർ ബി.ജെ.പിയിൽ ചേർന്നു
എ.എ.പി വിടുന്നുവെന്ന പ്രഖ്യാപനം നടത്തി മണിക്കൂറുകൾക്കകമാണ് നേതാക്കൾ ബി.ജെ.പി ആസ്ഥാനത്തെത്തി അംഗത്വം എടുത്തത്.
ന്യൂഡൽഹി: ആം ആദ്മി പാർട്ടിക്ക് വൻ തിരിച്ചടി നൽകിക്കൊണ്ട് രാജ്യസഭാ എം.പി രാഘവ് ഛദ്ദ ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കൾ പാർട്ടി വിട്ട് ബി.ജെ.പിയിൽ ചേർന്നു. എം.പിമാരായ അശോക് മിത്തൽ, സന്ദീപ് പഥക്ക് എന്നിവരും ഛദ്ദയോടൊപ്പം ബിജെപി അംഗത്വം സ്വീകരിച്ചു.
എ.എ.പി വിടുന്നുവെന്ന പ്രഖ്യാപനം നടത്തി മണിക്കൂറുകൾക്കകമാണ് നേതാക്കൾ ബി.ജെ.പി ആസ്ഥാനത്തെത്തി അംഗത്വം എടുത്തത്. ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നവീൻ നേതാക്കളെ മധുരം നൽകി സ്വീകരിച്ചു. അരവിന്ദ് കെജ്‌രിവാളിന്റെ വിശ്വസ്തനും പാർട്ടിയുടെ യുവ മുഖവുമായ രാഘവ് ഛദ്ദയുടെ നീക്കം ആം ആദ്മി പാർട്ടിയെ സംബന്ധിച്ചിടത്തോളം വലിയ ആഘാതമാണ്.
പാർട്ടിയുടെ സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറിയും തന്ത്രജ്ഞനുമായ സന്ദീപ് പഥക്കിന്റെയും, രാജ്യസഭാ ഉപനേതാവ് അശോക് മിത്തലിന്റെയും രാജി പാർട്ടിയുടെ അടിത്തറ ഇളക്കുന്നതാണ്. വലിയ ആഘോഷങ്ങളോടെയാണ് ബിജെപി ഇവരെ പാർട്ടിയിലേക്ക് വരവേറ്റത്. നേതാക്കളുടെ ഈ കൂടുമാറ്റം ഡൽഹി, പഞ്ചാബ് രാഷ്ട്രീയത്തിൽ വലിയ മാറ്റങ്ങൾക്ക് വഴിവെച്ചേക്കും.
What's Your Reaction?