സിന്ധു നദീജല കരാർ പുനഃപരിശോധിക്കണമെന്ന് പാക്കിസ്ഥാന്‍റെ കത്ത്

കൃഷിയേയും, കുടിവെള്ള വിതരണത്തെയും ബാധിക്കുന്നുവെന്നാണ് കത്തിൽ പറയുന്നത്

Jun 7, 2025 - 13:53
Jun 7, 2025 - 13:53
 0  10
സിന്ധു നദീജല കരാർ പുനഃപരിശോധിക്കണമെന്ന് പാക്കിസ്ഥാന്‍റെ കത്ത്

ഡൽഹി: സിന്ധു നദീജല കരാര്‍ റദ്ദാക്കിയ തീരുമാനം പുനഃപരിശോധിക്കാന്‍ ചര്‍ച്ച വേണമെന്ന് ആവശ്യപ്പെട്ട് പാകിസ്ഥാൻ. ഇത് നാലാം തവണയാണ് ഇക്കാര്യം ആവശ്യപ്പെട്ട് പാകിസ്ഥാൻ ഇന്ത്യയ്ക്ക് കത്തയക്കുന്നത്. പാക് ജലമന്ത്രാലയം സെക്രട്ടറി സെയ്ദ് അലി മുർതാസയാണ് വിഷയത്തിൽ ഇന്ത്യയുടെ ജൽ ശക്തി മന്ത്രാലയത്തിന് കത്തയച്ചത്.

 
കൃഷിയേയും, കുടിവെള്ള വിതരണത്തെയും ബാധിക്കുന്നുവെന്നാണ് കത്തിൽ പറയുന്നത്. അതേസമയം വിഷയത്തില്‍ ഇന്ത്യ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇന്ത്യയ്ക്ക് ഏകപക്ഷീയമായി കരാര്‍ റദ്ദാക്കാന്‍ കഴിയില്ലെന്നും കരാറിലെ വ്യവസ്ഥകളുടെ ലംഘനമാണിതെന്നും പാക്കിസ്ഥാന്‍ ആരോപിക്കുന്നത്.
 
പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെയായിരുന്നു പാകിസ്ഥാനെതിരെ നടപടി കടുപ്പിക്കുന്നതിന്റെ ഭാഗമായി സിന്ധു നദീജല കരാര്‍ ഇന്ത്യ റദ്ദാക്കിയത്. ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കുന്നത് അവസാനിപ്പിക്കാതെ പാക്കിസ്ഥാന്‍റെ ആവശ്യം പരിഗണിക്കില്ലെന്ന നിലപാടാണ് ഇന്ത്യ നേരത്തെ പ്രഖ്യാപിച്ചിട്ടുള്ളത്.

What's Your Reaction?

like

dislike

love

funny

angry

sad

wow