ഡൽഹി പൊലീസ് നടപടിയിൽ വിമർശനവുമായി വിസ്മയ മോഹൻലാൽ;

Jul 21, 2026 - 18:50
Jul 21, 2026 - 18:50
 0
ഡൽഹി പൊലീസ് നടപടിയിൽ വിമർശനവുമായി വിസ്മയ മോഹൻലാൽ;

കൊച്ചി: ഡൽഹിയിൽ സിജെപി പ്രതിഷേധത്തിനിടെ പൊലീസ് നടത്തിയ നടപടിക്കെതിരെ വിമർശനവുമായി നടൻ മോഹൻലാലിന്റെ മകൾ വിസ്മയ മോഹൻലാൽ. പ്രതിഷേധക്കാർക്കെതിരായ പൊലീസ് ഇടപെടലിനെ ചോദ്യം ചെയ്തുകൊണ്ടാണ് വിസ്മയ ഇൻസ്റ്റഗ്രാം സ്റ്റോറി പങ്കുവെച്ചത്. സ്വന്തം പൗരന്മാരോട് ഒരു ജനാധിപത്യ രാജ്യം പ്രതികരിക്കേണ്ടത് ശരിക്കും ഇങ്ങനെയാണോ എന്ന ചോദ്യമാണ് അവർ ഉയർത്തിയത്.

ഒരു പ്രതിഷേധത്തോടോ അതിന് നേതൃത്വം നൽകുന്ന സംഘടനയോടോ എല്ലാവർക്കും യോജിപ്പുണ്ടാകണമെന്നില്ലെന്നും അവരുടെ ആവശ്യങ്ങൾക്ക് പിന്തുണ നൽകണമെന്ന നിർബന്ധവുമില്ലെന്നും വിസ്മയ കുറിച്ചു. എന്നാൽ അഭിപ്രായം പ്രകടിപ്പിക്കുന്ന പൗരന്മാർക്ക് മറുപടിയായി സംവാദത്തിന് പകരം അമിതമായ ബലപ്രയോഗമാണ് സർക്കാർ സ്വീകരിക്കുന്നതെങ്കിൽ, അത് ജനാധിപത്യത്തിന്റെ ദിശയെക്കുറിച്ച് ഓരോരുത്തരും ഗൗരവമായി ചിന്തിക്കേണ്ട സാഹചര്യമാണെന്നും അവർ അഭിപ്രായപ്പെട്ടു.

"ഇന്ന് പ്രതിഷേധിക്കുന്നത് മറ്റാരെങ്കിലുമാകാം. എന്നാൽ നാളെ കേൾക്കപ്പെടാൻ ശ്രമിക്കുന്നത് നിങ്ങളോ, നിങ്ങളുടെ നഗരമോ, നിങ്ങളുടെ കുടുംബമോ ആയിരിക്കാം. അതിനാൽ സ്വന്തം പൗരന്മാരോട് ഒരു ജനാധിപത്യ രാജ്യം ഇത്തരത്തിലാണോ പ്രതികരിക്കേണ്ടത് എന്ന ചോദ്യം എല്ലാവരും സ്വയം ചോദിക്കണം," എന്ന സന്ദേശത്തോടെയാണ് വിസ്മയ ഇൻസ്റ്റഗ്രാം സ്റ്റോറി അവസാനിപ്പിച്ചത്.

What's Your Reaction?

like

dislike

love

funny

angry

sad

wow