ജമ്മു കശ്മീർ: ജമ്മു കശ്മീരിൽ ഏറ്റുമുട്ടൽ. ജമ്മു കശ്മീരിലെ ഹന്ദ്വാരയിലാണ് സുരക്ഷാസേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടിയത്. നിയന്ത്രണരേഖ മറികടന്ന് ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിച്ച ഒരു ഭീകരനെ സൈന്യം വധിച്ചു.
ഇന്ന് രാവിലെയാണ് ആക്രമണം നടന്നത്. പരിശോധനയ്ക്ക് എത്തിയ സുരക്ഷ സേനയ്ക്ക് നേരെ ഭീകരർ വെടിവെക്കുകയായിരുന്നു. പ്രദേശത്ത് 3 ഭീകരർ ഒളിച്ചിരിക്കുന്നതായി വ്യക്തമായിട്ടുണ്ട്. മേഖലയിലേക്ക് കൂടുതൽ സേനയെ വിന്യസിച്ചിട്ടുണ്ട്. സിആര്‍പിഎഫ്, ജമ്മു കാഷ്മീര്‍ പൊലീസ് എന്നിവരുടെ സംയുക്ത സംഘമാണ് ഭീകരരെ നേരിടുന്നത്.