നിതിൻ രാജ് കേസ്: ഡോ. എം.കെ. റാമിന്റെ അറസ്റ്റ് രേഖപ്പെടുത്തി
കണ്ണൂർ: കണ്ണൂർ അഞ്ചരക്കണ്ടി ദന്തൽ കോളേജിലെ ഒന്നാം വർഷ വിദ്യാർത്ഥി നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ ഒന്നാം പ്രതിയായ ഡോ. എം.കെ. റാമിന്റെ അറസ്റ്റ് ക്രൈംബ്രാഞ്ച് രേഖപ്പെടുത്തി.
പ്രതിയെ വൈദ്യപരിശോധനയ്ക്കായി കണ്ണൂർ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഡോ. റാമിനെ അറസ്റ്റ് ചെയ്യാൻ തലശ്ശേരി എസ്.സി/എസ്.ടി പ്രത്യേക കോടതി അനുമതി നൽകിയിരുന്നു.
കണ്ണൂർ തളാപ്പിലെ ക്രൈംബ്രാഞ്ച് ഓഫീസിൽ ഉച്ചയോടെയാണ് റാം കീഴടങ്ങിയത്. എസ്.പി. മോഹനചന്ദ്രന്റെ നേതൃത്വത്തിൽ പ്രതിയെ ചോദ്യം ചെയ്തു.
വൈദ്യപരിശോധനയ്ക്ക് ശേഷം ഡോ. എം.കെ. റാമിനെ കോടതിയിൽ ഹാജരാക്കുമെന്ന് ക്രൈംബ്രാഞ്ച് അധികൃതർ അറിയിച്ചു.
What's Your Reaction?



