വിഷു കൈനീട്ടമായി ഇരട്ട പെൻഷൻ; മാർച്ച്, ഏപ്രിൽ മാസങ്ങളിലെ തുക ഈ മാസം തന്നെ നൽകും

ഉത്സവ സീസൺ പരിഗണിച്ചാണ് തുക നേരത്തെ അനുവദിക്കാൻ സർക്കാർ തീരുമാനിച്ചത്

Mar 21, 2026 - 21:12
Mar 21, 2026 - 21:12
 0
വിഷു കൈനീട്ടമായി ഇരട്ട പെൻഷൻ; മാർച്ച്, ഏപ്രിൽ മാസങ്ങളിലെ തുക ഈ മാസം തന്നെ നൽകും

തിരുവനന്തപുരം: വിഷു പ്രമാണിച്ച് സംസ്ഥാനത്തെ ക്ഷേമ പെൻഷൻ ഗുണഭോക്താക്കൾക്ക് ആശ്വാസമായി സർക്കാർ പ്രഖ്യാപനം. മാർച്ചിലെയും ഏപ്രിലിലെയും ക്ഷേമ പെൻഷനുകൾ ഈ മാസം തന്നെ വിതരണം ചെയ്യും. പെൻഷൻ തുക 2000 രൂപയായി വർദ്ധിപ്പിച്ച ശേഷമുള്ള വിതരണമാണിത്.

മാർച്ച് മാസത്തെ പെൻഷൻ വിതരണം 25-ന് ആരംഭിക്കുമ്പോൾ, ഏപ്രിലിലെ പെൻഷൻ മാർച്ച് 31 മുതൽ ഗുണഭോക്താക്കളുടെ കൈകളിലെത്തും. ഉത്സവ സീസൺ പരിഗണിച്ചാണ് തുക നേരത്തെ അനുവദിക്കാൻ സർക്കാർ തീരുമാനിച്ചത്.

സംസ്ഥാനത്തെ ഏകദേശം 62 ലക്ഷത്തോളം പേർക്കാണ് ഈ ആനുകൂല്യം ലഭിക്കുക. 26.62 ലക്ഷം പേർക്ക് അവരുടെ ബാങ്ക് അക്കൗണ്ടുകൾ വഴി നേരിട്ട് തുക ലഭിക്കും. ബാങ്ക് അക്കൗണ്ട് ഇല്ലാത്തവർക്ക് സഹകരണ ബാങ്കുകൾ വഴി വീട്ടിലെത്തി പെൻഷൻ കൈമാറും.

വിവിധ ക്ഷേമനിധിയിൽ അംഗങ്ങളായവർക്ക് അതത് ബോർഡുകൾ വഴിയായിരിക്കും വിതരണം. പ്രതിമാസം ഏകദേശം 1050 കോടി രൂപയാണ് ക്ഷേമ പെൻഷൻ വിതരണത്തിനായി സർക്കാർ ഇപ്പോൾ മാറ്റിവെക്കുന്നത്. പെൻഷൻ മുടങ്ങാതെ നൽകുന്നതിനായി ആവശ്യമായ തുക അനുവദിച്ച് സർക്കാർ ഉത്തരവ് പുറത്തിറക്കി കഴിഞ്ഞു.

What's Your Reaction?

like

dislike

love

funny

angry

sad

wow