നിതിന്‍ രാജിന്റെ മരണം: കണ്ണൂരില്‍ പ്രതിഷേധം ഇരമ്പുന്നു; ഡോക്ടര്‍ക്കെതിരെ വിദ്യാര്‍ത്ഥികളുടെ പരാതി പ്രളയം

Apr 16, 2026 - 12:29
Apr 16, 2026 - 12:29
 0
നിതിന്‍ രാജിന്റെ മരണം:  കണ്ണൂരില്‍ പ്രതിഷേധം ഇരമ്പുന്നു;  ഡോക്ടര്‍ക്കെതിരെ വിദ്യാര്‍ത്ഥികളുടെ പരാതി പ്രളയം

കണ്ണൂർ അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിലെ വിദ്യാർത്ഥി നിതിൻ രാജിന്റെ ആത്മഹത്യയെത്തുടർന്ന് പ്രതിഷേധം പുകയുന്നു. പ്രതിയായ വകുപ്പ് മേധാവി ഡോ. റാമിനെ ഉടൻ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഡിവൈഎഫ്‌ഐ ഡോക്ടറുടെ എടക്കാടുള്ള ക്ലിനിക്കിലേക്ക് മാർച്ച് നടത്തുകയും ബോർഡുകൾ നശിപ്പിക്കുകയും ചെയ്തു. സംഭവത്തിന്റെ പശ്ചാത്തലത്തിൽ കോളേജിൽ എസ്എഫ്‌ഐ യൂണിറ്റ് രൂപീകരിച്ചു.

അധ്യാപകരുടെ പീഡനങ്ങളെക്കുറിച്ച് വിദ്യാർത്ഥികളിൽ നിന്ന് പരാതികൾ പ്രളയമായി എത്തുകയാണ്. പ്രത്യേക മെയിൽ ഐഡി വഴി ശേഖരിച്ച പരാതികളിൽ ഡോ. റാം ഉൾപ്പെടെയുള്ള മൂന്ന് അധ്യാപകർക്കെതിരെ ഗുരുതരമായ ആരോപണങ്ങളാണ് 150-ലേറെ വിദ്യാർത്ഥികൾ ഉന്നയിച്ചിരിക്കുന്നത്. വൈറ്റ് കോട്ട് അഴിച്ചുവെച്ച് വിദ്യാർത്ഥികൾ നടത്തിയ വൈകാരികമായ പ്രതിഷേധം ശ്രദ്ധേയമായി. അതേസമയം, കോളേജിൽ പി.ടി.എ സംവിധാനം നിഷ്‌ക്രിയമാണെന്നും രക്ഷിതാക്കൾ പരാതിപ്പെടുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow