പ്ലസ് ടു പരീക്ഷയിൽ പരാജയപ്പെട്ടതിൽ മനോവിഷമം: വിദ്യാർത്ഥിനി ജീവനൊടുക്കിയ നിലയിൽ

May 27, 2026 - 09:37
May 27, 2026 - 09:39
 0
പ്ലസ് ടു പരീക്ഷയിൽ പരാജയപ്പെട്ടതിൽ മനോവിഷമം: വിദ്യാർത്ഥിനി ജീവനൊടുക്കിയ നിലയിൽ

പാലക്കാട്: പ്ലസ് ടു പരീക്ഷാഫലം വന്നതിന് പിന്നാലെ പരീക്ഷയിൽ പരാജയപ്പെട്ടതിലുള്ള വിഷമത്താൽ വിദ്യാർത്ഥിനി ജീവനൊടുക്കി. പെരുവെമ്പ് ആശാരികുളം അമ്പലപ്പറമ്പ് വീട്ടിൽ സന്തോഷ് - മിനി ദമ്പതികളുടെ മകൾ നിത്യ (17) ആണ് വീടിനുള്ളിൽ മരിച്ചത്. വടവന്നൂർ വി.എം.എച്ച്.എസ് സ്കൂളിലെ ബയോളജി സയൻസ് വിഭാഗം വിദ്യാർത്ഥിനിയായിരുന്നു. പരീക്ഷാഫലം പുറത്തുവന്നതിന് പിന്നാലെ പെൺകുട്ടിയെ വീടിന്റെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. നിലവിൽ മൃതദേഹം പാലക്കാട്ടെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തിൽ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.


What's Your Reaction?

like

dislike

love

funny

angry

sad

wow