എണ്ണ വിപണിയില്‍ വീണ്ടും പ്രതിസന്ധി ;റഷ്യക്കും ഇറാനുമുള്ള ഉപരോധ ഇളവ് യുഎസ് പിന്‍വലിച്ചു

Apr 16, 2026 - 12:18
Apr 16, 2026 - 12:19
 0
എണ്ണ വിപണിയില്‍ വീണ്ടും പ്രതിസന്ധി ;റഷ്യക്കും ഇറാനുമുള്ള ഉപരോധ ഇളവ്  യുഎസ് പിന്‍വലിച്ചു

റഷ്യക്കും ഇറാനുമെതിരെ പ്രഖ്യാപിച്ചിരുന്ന എണ്ണ ഉപരോധത്തിലെ ഇളവുകൾ നീട്ടിനൽകില്ലെന്ന് യുഎസ് വ്യക്തമാക്കി. യുദ്ധക്കെടുതികൾക്കിടയിൽ എണ്ണവില നിയന്ത്രിക്കാനായി അനുവദിച്ച ഒരു മാസത്തെ കാലാവധി അവസാനിച്ചതോടെയാണ് യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസ്സന്റ് കർശന മുന്നറിയിപ്പുമായി രംഗത്തെത്തിയത്. ഇനിമുതൽ ഈ രാജ്യങ്ങളിൽ നിന്ന് എണ്ണ വാങ്ങുന്നവർക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്ന് യുഎസ് അറിയിച്ചു.

ഇളവ് ലഭിച്ച സമയത്ത് ഇന്ത്യ ഏകദേശം 40 ലക്ഷം ബാരൽ ഇറാനിയൻ എണ്ണയും, 30 മില്യൺ ബാരലിലധികം റഷ്യൻ എണ്ണയും ഇറക്കുമതി ചെയ്തിരുന്നു. 2019-ന് ശേഷം ആദ്യമായാണ് ഇന്ത്യ ഇറാനിൽ നിന്ന് എണ്ണ വാങ്ങിയത്. എന്നാൽ യുഎസ് നിലപാട് കടുപ്പിച്ചതോടെ ഇന്ത്യ ഇറക്കുമതി സ്രോതസ്സുകൾ മാറ്റാൻ നിർബന്ധിതരാകും. ഗൾഫ് രാജ്യങ്ങൾ, യുഎസ്, ആഫ്രിക്കൻ രാഷ്ട്രങ്ങൾ എന്നിവിടങ്ങളിൽ നിന്നുള്ള ഇറക്കുമതി വർധിപ്പിച്ച് പ്രതിസന്ധി മറികടക്കാനാണ് ഇന്ത്യയുടെ നീക്കം.

What's Your Reaction?

like

dislike

love

funny

angry

sad

wow