പാലക്കാട് വിഷു ആഘോഷത്തിനിടെ ​ഗുണ്ട് കയ്യിലിരുന്ന് പൊട്ടി, ഹൃദയാഘാതത്തെ തുടർന്ന് യുവാവിന് ദാരുണാന്ത്യം

ശ്രീകൃഷ്ണപുരം രാഗം കോർണറിൽ ക്ലബ് അംഗങ്ങൾക്കൊപ്പം വിഷു ആഘോഷിക്കുമ്പോഴാണ് ദിലീപിന്റെ കയ്യിലിരുന്ന പടക്കം പൊട്ടിത്തെറിച്ചത്

Apr 16, 2026 - 11:37
Apr 16, 2026 - 11:37
 0
പാലക്കാട് വിഷു ആഘോഷത്തിനിടെ ​ഗുണ്ട് കയ്യിലിരുന്ന് പൊട്ടി, ഹൃദയാഘാതത്തെ തുടർന്ന് യുവാവിന് ദാരുണാന്ത്യം

പാലക്കാട്: വിഷു ആഘോഷങ്ങൾക്കിടെ പടക്കം പൊട്ടിത്തെറിച്ച് യുവാവിന് ദാരുണാന്ത്യം. പാലക്കാട് ശ്രീകൃഷ്ണപുരം വെള്ളപ്പാംതൊടി സ്വദേശി ദിലീപ് (34) ആണ് മരിച്ചത്. ഇന്നലെ രാത്രി എട്ടരയോടെ സുഹൃത്തുക്കളോടൊപ്പം പടക്കം പൊട്ടിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്.

ശ്രീകൃഷ്ണപുരം രാഗം കോർണറിൽ ക്ലബ് അംഗങ്ങൾക്കൊപ്പം വിഷു ആഘോഷിക്കുമ്പോഴാണ് ദിലീപിന്റെ കയ്യിലിരുന്ന പടക്കം പൊട്ടിത്തെറിച്ചത്. ദിലീപിന്റെ കയ്യിൽ ഒന്നിലധികം ഗുണ്ടുകൾ ഉണ്ടായിരുന്നു. പടക്കം പൊട്ടിക്കുന്നതിനിടെ കൈവശം വച്ചിരുന്ന മറ്റ് ഗുണ്ടുകളിലേക്ക് അബദ്ധത്തിൽ തീ പടരുകയും അവ ഒന്നിച്ച് വലിയ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയുമായിരുന്നു.

പൊട്ടിത്തെറിയുടെ ആഘാതത്തിൽ ദിലീപിന് ഗുരുതരമായി പൊള്ളലേൽക്കുകയും പിന്നാലെ ഹൃദയാഘാതം സംഭവിക്കുകയും ചെയ്തുവെന്നാണ് പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് സൂചിപ്പിക്കുന്നത്. ഉടൻ തന്നെ ദിലീപിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

What's Your Reaction?

like

dislike

love

funny

angry

sad

wow