വയനാട് ചുരം വ്യൂ പോയിന്‍റില്‍ മണ്ണിടിഞ്ഞ പ്രദേശത്തെ വാഹനഗതാഗതം ഭാഗികമായി പുന:സ്ഥാപിച്ചു
ഇരുഭാഗങ്ങളിലും കുടുങ്ങിയ വാഹനങ്ങള്‍ കടത്തിവിട്ടതിന് ശേഷം ചുരത്തില്‍ ഗതാഗതനിരോധനം തുടരുമെന്ന് ജില്ലാ കലക്ടര്‍

കല്‍പ്പറ്റ: വയനാട് ചുരം വ്യൂ പോയിന്‍റില്‍ മണ്ണിടിഞ്ഞ പ്രദേശത്തെ വാഹനഗതാഗതം ഭാഗികമായി പുന:സ്ഥാപിച്ചു. വ്യൂ പോയിന്‍റില്‍ കുടുങ്ങിയ വാഹനങ്ങള്‍ അടിവാരത്തേക്ക് എത്തിക്കുകയും തുടര്‍ന്ന് അടിവാരത്ത് കുടുങ്ങിയ വാഹനങ്ങള്‍ വ്യൂ പോയിന്‍റ് ഭാഗത്തേക്ക് കയറ്റി വിടുകയും ചെയ്തു. ഇരുഭാഗങ്ങളിലും കുടുങ്ങിയ വാഹനങ്ങള്‍ കടത്തിവിട്ടതിന് ശേഷം ചുരത്തില്‍ ഗതാഗതനിരോധനം തുടരുമെന്നും ജില്ലാ കലക്ടര്‍ ഡി.ആര്‍. മേഘശ്രീ അറിയിച്ചു.
ചുരത്തില്‍ പരിശോധന നടത്തിയ ശേഷമായിരിക്കും നാളെ ഗതാഗതം അനുവദിക്കുക. ഇന്നലെ വൈകീട്ടാണ് വയനാട് ചുരം വ്യൂ പോയിന്‍റില്‍ മണ്ണിടിഞ്ഞത്. തുടര്‍ന്ന്, ഗതാഗത യോഗ്യമല്ലാത്തതിനാല്‍ ചുരം പൂര്‍ണമായി അടച്ചിരുന്നു. ചുരം ഗതാഗത യോഗ്യമാകുന്നത് വരെ യാത്രക്കാര്‍ മറ്റു ചുരങ്ങളിലൂടെയുള്ള പാതകള്‍ ഉപയോഗിക്കണമെന്ന് പോലീസ് അറിയിച്ചിരുന്നു.
What's Your Reaction?






