മാറ്റങ്ങളുമായി മൂന്ന് ഡോര്‍ ഥാര്‍; പുതിയ മോഡല്‍ എന്നെത്തും?
റോക്‌സിന് സമാനമായ ഗ്രില്ലും ഹെഡ്ലാംപുമായിരിക്കും പുതിയ മോഡലിന്

മൂന്ന് ഡോര്‍ ഥാറിന് വമ്പന്‍ മാറ്റങ്ങള്‍. വിപണിയിലെത്തി അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മാറ്റങ്ങളുമായി മഹീന്ദ്ര എത്തുന്നത്. പുതിയ മോഡല്‍ എന്നെത്തുമെന്ന് കമ്പനി അറിയിച്ചിട്ടില്ലെങ്കിലും അടുത്ത മാസം ഥാര്‍ ഫെയ്‌സ്ലിഫ്റ്റ് എത്തുമെന്നാണ് പ്രതീക്ഷ. റോക്‌സിന് സമാനമായ ഗ്രില്ലും ഹെഡ്ലാംപുമായിരിക്കും പുതിയ മോഡലിന്.
സി ആകൃതിയിലുള്ള ഡിആര്‍എല്ലുകളും എല്‍ഇഡി പ്രൊജക്റ്റര്‍ ഹെഡ്ലാംപുകളും പ്രതീക്ഷിക്കാം. കൂടാതെ, എല്‍ഇഡി ഇന്‍ഡിക്കേറ്ററുകളും ഫോഗ്ലാംപുകളുമുണ്ടാകും. അടിസ്ഥാന ഘടനയില്‍ വലിയ മാറ്റങ്ങള്‍ വരാന്‍ സാധ്യതയില്ല. ഇന്റീരിയറിന്റെ പ്രധാന ആകര്‍ഷണം 10.25 ഇഞ്ച് ഫ്രീ സ്റ്റാന്‍ഡിങ് ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റമാണ്. നിലവിലെ മോഡലില്‍ 7 ഇഞ്ച് സ്‌ക്രീനാണ് ഉപയോഗിക്കുന്നത്.
റോക്‌സിന്റെ അതേ രൂപഭംഗിയിലുള്ള സ്റ്റിയറിങ് വീലും പ്രതീക്ഷിക്കാം. കൂടാതെ 10.25 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററുമുണ്ട്. എന്‍ജിനില്‍ കാര്യമായ മാറ്റങ്ങളുണ്ടാകാന്‍ സാധ്യത കുറവാണ്. 1.5 ലീറ്റര്‍ ഡീസല്‍, 2.2 ലീറ്റര്‍ ഡീസല്‍, 2 ലീറ്റര്‍ പെട്രോള്‍ എന്നീ എന്‍ജിനുകള്‍ തന്നെയാകും പുതിയ മോഡലിലും.
What's Your Reaction?






