മാധ്യമപ്രവർത്തകൻ ഷാജൻ സ്കറിയക്കെതിരെ ജാമ്യമില്ലാവകുപ്പ് പ്രകാരം കേസ്

സ്ത്രീത്വത്ത അപമാനിക്കുന്ന തരത്തിൽ വ്യാജവാർത്ത ചെയ്തതിനാണ് കേസ് എടുത്തിരിക്കുന്നത്.

Oct 4, 2025 - 16:58
Oct 4, 2025 - 16:59
 0
മാധ്യമപ്രവർത്തകൻ ഷാജൻ സ്കറിയക്കെതിരെ ജാമ്യമില്ലാവകുപ്പ് പ്രകാരം കേസ്
കൊച്ചി: സ്ത്രീത്വത്തെ അപമാനിച്ചതിന് യുട്യൂബ് ചാനൽ ഉടമ ഷാജൻ സ്കറിയക്കെതിരെ കേസെടുത്തു. ജാമ്യമില്ല വകുപ്പ് പ്രകാരമാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പാലാരിവട്ടം പോലീസാണ് കേസെടുത്തിരിക്കുന്നത്.
 
സ്ത്രീത്വത്ത അപമാനിക്കുന്ന തരത്തിൽ വ്യാജവാർത്ത ചെയ്തതിനാണ് കേസ് എടുത്തിരിക്കുന്നത്.  വിദേശത്ത് ജോലി ചെയ്യുന്ന മലയാളി യുവതിയുടെ പരാതിയിലാണ് കോടതി നിർദ്ദേശപ്രകാരം കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഐടി ആക്ടും ഉൾപ്പെടുത്തിയാണ് കേസ്.
 
ഷാജൻ സ്കറിയ,ഗൂഗിൾ സിഇഒ സുന്ദർ പിച്ചെ,ഗൂഗിൽ കമ്പനി ഭാരവാഹികളടക്കം പതിനൊന്ന് പേർക്കെതിരെ ആണ് കേസ്. കേസിൽ ഷാജന്‍ സ്‌കറിയ ഒന്നാം പ്രതിയാണ്. ഷാജൻ ചെയ്‌ത വീഡിയോയ്ക്ക് താഴെ സ്ത്രീത്വത്തെ അപമാനിക്കുന്ന നിലയിൽ കമന്റ് ചെയ്ത നാല് പേര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.
 
ഭാരതീയ ന്യായ സന്‍ഹിത 79, 75(3), 3(5) എന്നീ വകുപ്പുകളും ഐടി ആക്ട് 67 വകുപ്പ് പ്രകാരവുമാണ് കേസെടുത്തിരിക്കുന്നത്. വിവിധ കോടതികളുടെ ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ചതിന് നേരത്തെയും യൂട്യൂബര്‍ ഷാജന്‍ സ്‌കറിയയ്‌ക്കെതിരെ കേസെടുത്തിരുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow