കഴക്കൂട്ടത്ത് ഓട്ടോയും പിക്കപ്പും കൂട്ടിയിടിച്ചു അപകടം; ഓട്ടോ ഡ്രൈവർക്ക് പരിക്ക്
കുളത്തൂർ ഭാഗത്തു നിന്നും കഴക്കൂട്ടത്തേയ്ക്ക് പോകുകയായിരുന്ന പിക്കപ്പ് കഴക്കൂട്ടത്ത് നിന്നും വന്ന ഓട്ടോയിൽ ഇടിച്ചു കയറുകയായിരുന്നു

കഴക്കൂട്ടം: സാജി ആശുപത്രിയ്ക്ക് സമീപം ഓട്ടോയും പിക്കപ്പും കൂട്ടിയിടിച്ചുണ്ടായ വാഹനാപകടത്തിൽ ഓട്ടോ ഡ്രൈവർക്ക് സാരമായി പരിക്കേറ്റു. ഇന്ന് വൈകിട്ട് നാല് മണിയോടെ നടന്ന അപകടത്തിൽ ഇൻഫോസിസ്-പുല്ലാട്ടുക്കരി നിവാസി വിഷ്ണു (32)വിനാണ് പരിക്കേറ്റത്.
കുളത്തൂർ ഭാഗത്തു നിന്നും കഴക്കൂട്ടത്തേയ്ക്ക് പോകുകയായിരുന്ന പിക്കപ്പ് കഴക്കൂട്ടത്ത് നിന്നും വന്ന ഓട്ടോയിൽ ഇടിച്ചു കയറുകയായിരുന്നു. വിഷ്ണുവിന്റെ കാലിലും കൈയ്യിലും പൊട്ടലുണ്ട്. തുടർന്ന് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
What's Your Reaction?






