ബോണക്കാട് ഉൾക്കാട്ടിൽ കണ്ട മൃതദേഹം കന്യാകുമാരി സ്വദേശിയുടേത്
മൃതദേഹത്തിന് ഒരുമാസത്തില്‍ കൂടുതല്‍ പഴക്കമുണ്ട്.

തിരുവനന്തപുരം: ബോണക്കാട് ഉൾക്കാട്ടിൽ കണ്ട മൃതദേഹം തിരിച്ചറിഞ്ഞു. കന്യാകുമാരി കൽക്കുളം സ്വദേശി ക്രിസ്റ്റഫർ പേബസിന്‍റെ (37) മൃതദേഹമാണ് കണ്ടെത്തിയത്. ഇന്ന് ബന്ധുകൾ മെഡിക്കൽ കോളജ് മോർച്ചറിയിലെത്തി തിരിച്ചറിഞ്ഞു. മൃതദേഹത്തിന് ഒരുമാസത്തില്‍ കൂടുതല്‍ പഴക്കമുണ്ട്. ഇയാള്‍ കൽകുളത്ത് നിന്ന് കേരളത്തിൽ വന്നിട്ട് മൂന്നുമാസമായി. ക്രിസ്റ്റഫര്‍ ബോണകകാടുള്ള അമ്മയുടെ അനുജത്തിയായ രാധാമണിയുടെ വീട്ടിൽ ഇടയ്ക്ക് വരാറുണ്ട്.
രാധാമണിയുടെ വീട്ടിൽ ഇടയ്ക്ക് വരുന്നത് കൊണ്ട് വീട്ടുകാർ അന്വേഷിച്ചിരുന്നില്ല. ക്രിസ്മസിനുശേഷം കൽക്കുളത്തെ വീട്ടിൽ വന്നിട്ടില്ലെന്ന് ബന്ധുകൾ പോലീസിനോട് പറഞ്ഞു. മൃതദേഹം കണ്ടെത്തിയ സ്ഥലത്തുനിന്ന് കിട്ടിയ ബാഗിൽ ആധാർ കാർഡും മൊബൈലും കിട്ടിയിരുന്നു. ഇയാള്‍ മദ്യപിക്കാറുണ്ട്. മൃതദേഹത്തിന് സമീപത്ത് നിന്നും ഒരു ചെറിയ കുപ്പി കണ്ടെത്തിയിരുന്നു. അത് വിഷമാണോയെന്ന് പോലീസ് സംശയിക്കുന്നുണ്ട്.
പോസ്റ്റുമോർട്ടത്തിന് ശേഷം മാത്രമേ മരണകാരണം വ്യക്തമാകൂ. മൂന്ന് ഭാഗമായാണ് മൃതശരീരം അസ്ഥി രൂപത്തിൽ കിട്ടിയത്. അതിനാല്‍ പോസ്റ്റുമോർട്ടത്തിന് കാലതാമസം വരും. മൃഗങ്ങൾ ഉപദ്രവിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കുന്നുണ്ട്.
What's Your Reaction?






