ബി.ജെ.പിക്ക് കനത്ത തിരിച്ചടി: അസമില്‍ മുൻ കേന്ദ്രമന്ത്രി രാജൻ ഗൊഹെയ്‌ൻ ഉൾപ്പെടെ 17 പേർ രാജിവെച്ചു

അസം ജനതയ്ക്ക് നൽകിയ വാഗ്ദാനങ്ങൾ നിറവേറ്റുന്നതിൽ നിലവിലെ സർക്കാർ പരാജയപ്പെട്ടെന്ന് രാജിക്കത്തിൽ ഗൊഹെയ്ൻ ആരോപിച്ചു

Oct 10, 2025 - 07:50
Oct 10, 2025 - 07:50
 0
ബി.ജെ.പിക്ക് കനത്ത തിരിച്ചടി: അസമില്‍ മുൻ കേന്ദ്രമന്ത്രി രാജൻ ഗൊഹെയ്‌ൻ ഉൾപ്പെടെ 17 പേർ രാജിവെച്ചു

ഗുവാഹത്തി: ബി.ജെ.പി.ക്ക് കനത്ത തിരിച്ചടി. അസമില്‍ മുൻ കേന്ദ്രസഹമന്ത്രിയും മുതിർന്ന നേതാവുമായ രാജൻ ഗൊഹെയ്‌ൻ ഉൾപ്പെടെ 17 പേർ പാർട്ടിയിൽ നിന്ന് രാജിവെച്ചു.

അസം ജനതയ്ക്ക് നൽകിയ വാഗ്ദാനങ്ങൾ നിറവേറ്റുന്നതിൽ നിലവിലെ സർക്കാർ പരാജയപ്പെട്ടെന്ന് രാജിക്കത്തിൽ ഗൊഹെയ്ൻ ആരോപിച്ചു. കൂടാതെ, ബംഗ്ലാദേശികളെ സംസ്ഥാനത്ത് സ്ഥിരതാമസമാക്കാൻ അനുവദിച്ചതിലൂടെ തദ്ദേശീയരായ ജനങ്ങളെ സർക്കാർ വഞ്ചിച്ചെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

1999 മുതൽ 2019 വരെ നാല് തവണ നാഗോൺ പാർലമെന്‍ററി മണ്ഡലത്തെ പ്രതിനിധീകരിച്ച നേതാവാണ് രാജൻ ഗൊഹെയ്ൻ. 2016 മുതൽ 2019 വരെ അദ്ദേഹം കേന്ദ്ര റെയിൽവേ സഹമന്ത്രിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഈ കൂട്ടരാജി വരും ദിവസങ്ങളിൽ അസം രാഷ്ട്രീയത്തിൽ വലിയ ചർച്ചകൾക്ക് വഴിയൊരുക്കും.

What's Your Reaction?

like

dislike

love

funny

angry

sad

wow