സീറ്റ് ചോരി നടക്കുന്നു, രാജ്യത്ത് ജനാധിപത്യം പരിതാപകരം; ബിജെപിക്കെതിരെ കെ സി വേണുഗോപാല്‍
ന്യൂഡല്‍ഹി: രാജ്യത്ത് ജനാധിപത്യം പരിതാപകരമായ അവസ്ഥയിലാണെന്നും വോട്ട് ചോരിക്ക് പിന്നാലെ ഇപ്പോള്‍ സീറ്റ് ചോരിയാണ് നടക്കുന്നതെന്നും എഐസിസി ജനറല്‍ സെക്രട്ടറി K. C. Venugopal ആരോപിച്ചു. ജാര്‍ഖണ്ഡില്‍ പേര് പോലും കൃത്യമായി രേഖപ്പെടുത്താത്ത ബിജെപി സ്ഥാനാര്‍ത്ഥിയുടെ നാമനിര്‍ദേശ പത്രിക സ്വീകരിച്ചപ്പോള്‍, മധ്യപ്രദേശില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുടെ പത്രിക തള്ളിയതായി അദ്ദേഹം വിമര്‍ശിച്ചു.
വിഷയത്തില്‍ സുപ്രീംകോടതി നാളെ കേസ് പരിഗണിക്കുമെന്നും നിയമപരമായും രാഷ്ട്രീയപരമായും പ്രശ്‌നം നേരിടുമെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു. രാജ്യത്തെ ജനാധിപത്യ സംവിധാനത്തെ ദുര്‍ബലപ്പെടുത്താനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
രാജ്യത്തെ യുവാക്കള്‍ക്കിടയില്‍ വലിയ ആശങ്കയുണ്ടെന്നും കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രാജിവെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വരും മൂന്ന് മാസങ്ങളില്‍ രാജ്യവ്യാപക പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും സംസ്ഥാന തലത്തിലും ശക്തമായ സമരങ്ങള്‍ ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
ജനങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങളുടെ ശബ്ദമായി കോണ്‍ഗ്രസ് മാറുമെന്നും എല്ലാ നേതാക്കളും പ്രവര്‍ത്തകരും തെരുവിലിറങ്ങുമെന്നും അദ്ദേഹം പറഞ്ഞു. സാധാരണക്കാരുടെ ചോദ്യങ്ങള്‍ക്ക് പ്രധാനമന്ത്രി മറുപടി നല്‍കണമെന്നും കെ സി വേണുഗോപാല്‍ ആവശ്യപ്പെട്ടു.
What's Your Reaction?



